ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍.ആര്‍.സി) ഉണ്ടാക്കുമെന്ന് യു.പി.എ സര്‍ക്കാരും വ്യക്തമാക്കിയിരുന്നതിന്റെ രേഖകള്‍ പുറത്ത്. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്നത് ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന് മുന്നോടിയായാണെന്ന് 2012ല്‍ യു.പി.എ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
അന്നത്തെ ആഭ്യന്തര സഹമന്ത്രിയായിരുന്ന ജിതേന്ദ്ര സിങ്ങാണ് ലോക്‌സഭയില്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 2012 ഓഗസ്റ്റ് 28ന് ലോക്‌സഭാംഗങ്ങളായിരുന്ന ഹരീന്‍ പാഠക്കും യോഗി ആദിത്യനാഥും ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് ജിതേന്ദ്ര സിങ് മറുപടി നല്‍കിയത്.
ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായതിനു പിന്നാലെ, എന്‍.ആര്‍.സി എന്നൊരു ആശയം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിരുന്നില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ 2012ല്‍ തന്നെ എന്‍.പി.ആര്‍ തയ്യാറാക്കുന്നത് എന്‍.ആര്‍.സിക്കു മുന്നോടിയായാണ് എന്ന് യു.പി.എ സര്‍ക്കാര്‍ വ്യക്തമാക്കിയതിന്റെ രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതോടെ എന്‍.ആര്‍.സി എന്ന ആശയം പരിഗണനയിലുണ്ടായിരുന്നില്ലെന്ന കോണ്‍ഗ്രസ് വാദമാണ് പൊളിയുന്നത്.
content highlights: npr first step towards nrc, documents from upa rule comes out
Share this Article