ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത്


1 min read
Read later
Print
Share

ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെന്നൈ: ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന ഉറച്ച വാക്കുകളുമായി നടന്‍ രജനീകാന്ത്. തന്നെ പിന്തുണക്കുന്നവരെ പിറന്നാളിനു ശേഷം കാണുമെന്നും അദ്ദേഹം അറിയിച്ചു. ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'രാഷ്ട്രീയത്തിലേക്ക് പൊടുന്നനെ കടന്നു ചെല്ലേണ്ട നിര്‍ബന്ധിത സാഹചര്യമൊന്നുമില്ല. എന്റെ പിറന്നാളിനു ശേഷമം മാത്രമേ ഞാനെന്റെ ആരാധകരെ കാണൂ' രജനികാന്ത് പറഞ്ഞു. ഡിസംബര്‍ 21നാണ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ പിറന്നാള്‍.

രജനി രാഷ്ട്രീയത്തിലിറങ്ങുന്നുവെന്ന തരത്തില്‍ സഹോദരന്‍ സത്യനാരായണറാവു ഗെയ്ക്വാദ് നടത്തിയ പ്രസ്താവനയ്ക്ക് ശേഷമാണ് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നുവെന്ന സൂചന നല്‍കി രജനിയും മാധ്യമങ്ങളോട് ഇതിനു മുമ്പ് സംസാരിച്ചിരുന്നു.

'ഇപ്പോള്‍ എനിക്കും നിങ്ങള്‍ക്കും ചെയ്തുതീര്‍ക്കാന്‍ ജോലികള്‍ ഏറെയുണ്ട്. ഇവ ഭംഗിയായി നിറവേറ്റുക. അന്തിമയുദ്ധം വരുമ്പോള്‍ നമുക്കൊരുമിക്കാം'എന്ന രജനിയുടെ വാക്കുകളും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള കടന്നു വരവിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

കറുത്ത ബലൂണ്‍ ഉയര്‍ത്തി ആകാശത്തിലും പ്രതിഷേധം; '#ഗോ ബാക്ക് മോദി' ഹാഷ് ടാഗ്‌ ട്രെന്‍ഡിങ്‌

Apr 12, 2018


mathrubhumi

1 min

തിരഞ്ഞെടുപ്പൊന്നും വിഷയമല്ല: തമിഴ്നാടിന് വെള്ളം കൊടുക്കണമെന്ന് കര്‍ണാടകയോട് സുപ്രീം കോടതി

May 3, 2018


mathrubhumi

തമിഴ്‌നാടിന് നീതി നല്‍കൂ; മോദിയോട് കമല്‍ഹാസന്‍

Apr 12, 2018