ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയും മന്ത്രിമാരും ഔദ്യോഗിക വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് ഉപയോഗിക്കില്ല. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള പുതിയ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
വി.ഐ.പി സംസ്‌കാരം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. മന്ത്രിമാര്‍ക്ക് പുറമെ എം.എല്‍.എമാരും ഉന്നത ഉദ്യോഗസ്ഥരും വാഹനങ്ങളില്‍നിന്ന് ബീക്കണ്‍ലൈറ്റുകള്‍ നീക്കംചെയ്യുമെന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രിയോ, മന്ത്രിമാരോ, എം.എല്‍.എമാരോ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കുകയൊ തറക്കല്ലിടുകയോ ചെയ്യുല്ലെന്നും മന്ത്രിസഭാ യോഗത്തിനുശേഷം ധനമന്ത്രി മന്‍പ്രീത് സിങ് ബാദല്‍ മാധ്യമങ്ങളോട് പറഞ്ഞു.
വന്‍കിട പദ്ധതികളുടെ ശിലാ ഫലകങ്ങളില്‍പോലും മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ പേരുകള്‍ എഴുതിവെക്കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. 2015 ല്‍ ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ അധികാരമേറ്റപ്പോഴും ബീക്കണ്‍ ലൈറ്റുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു.
Share this Article
Related Topics