കൊല്‍ക്കത്ത: രാജ്യമൊട്ടാകെ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) നടപ്പാക്കുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിന് ചുട്ട മറുപടി നല്‍കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ദേശീയ പൗരത്വ രജിസ്റ്ററുമായി ബംഗാളിലേക്ക് വരേണ്ടെന്നാണ് മമത വ്യക്തമാക്കിയത്.
ബംഗാളിലെ ആരുടേയും പൗരത്വം ഒരാളും രേഖപ്പെടുത്താന്‍ പോകുന്നില്ല. വര്‍ഗീയ തരംതിരിവുകളുടെ പേരില്‍ ജനങ്ങളെ വിഭജിക്കാന്‍ അനുവദിക്കില്ലെന്ന മുന്‍ നിലപാടും അവര്‍ ആവര്‍ത്തിച്ചു. അസമില്‍ എന്‍.ആര്‍.സി നടപ്പാക്കിയത് വിവാദമായപ്പോള്‍ അതിനെതിരെ ശക്തമായി നിലയുറപ്പിച്ചയാളാണ് മമത.
1971 മാര്‍ച്ച് 25ന് മുമ്പ് ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി കുടിയേറിയവരെ കണ്ടെത്തുകയും അവരെ തിരിച്ചയക്കുകയുമായിരുന്നു എന്‍.ആര്‍.സിയുടെ മുഖ്യ ലക്ഷ്യം. 19 ലക്ഷത്തിലേറെ പേരാണ് അസമില്‍ പട്ടികക്ക് പുറത്തായത്.
Content highlights: No one could take anyone's citizenship away in Bengal says CM Mamata Banerjee
Share this Article
Related Topics