ഫോബ്‌സ് മാസികയുടെ ലോകത്തെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ നിര്‍മലാ സീതാരാമനും


1 min read
Read later
Print
Share

എച്ച്.സി.എല്‍ കോര്‍പ്പറേഷന്‍ സി.ഇ.ഒയും എകിസിക്യുട്ടീവ് ഡയറക്ടറുമായ റോഷിണി നഡാര്‍ മല്‍ഹോത്രയും ബികോണ്‍ സ്ഥാപക കിരണ്‍ മജുംദാര്‍ ഷായും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമനും ഇടംപിടിച്ചു. ഫോബ്‌സ് മാസികയുടെ ഈ വര്‍ഷത്തെ പട്ടികയിലാണ് നിര്‍മലാ സീതാരാമന്‍ 34-ാം സ്ഥാനത്തായി ഇടംനേടിയത്.

ജര്‍മ്മന്‍ ചാന്‍സിലര്‍ ആഞ്‌ജെലാ മെര്‍ക്കലാണ്‌ പട്ടികയുടെ തലപ്പത്ത്. എച്ച്.സി.എല്‍ കോര്‍പ്പറേഷന്‍ സി.ഇ.ഒയും എകിസിക്യുട്ടീവ് ഡയറക്ടറുമായ റോഷിണി നഡാര്‍ മല്‍ഹോത്രയും ബയോകോണ്‍ സ്ഥാപക കിരണ്‍ മജുംദാര്‍ ഷായും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. നഡാല്‍ മല്‍ഹോത്ര 54-ാം സ്ഥാനത്തും കിരണ്‍ മജുംദാര്‍ ഷാ 65-ാം സ്ഥാനത്തുമാണ്.

യൂറോപ്യന്‍ കേന്ദ്ര ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീനെ ലഗാര്‍ഡാണ് രണ്ടാം സ്ഥാനത്ത്. യു.എസ്.ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയാണ് മൂന്നാമത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന 29-ാം സ്ഥാനത്തുണ്ട്. ഭരണ നേതൃത്വം, ബിസിനസ്സ്, ജീവകാരുണ്യപ്രവര്‍ത്തനം, മാധ്യമം തുടങ്ങിയ മേഖലകളില്‍ നിന്ന് തിരഞ്ഞെടുക്കുന്നവരാണ് ഫോബ്‌സ് മാസികയുടെ പട്ടികയില്‍ ഇടംപിടിക്കുന്നത്.

34-ാം സ്ഥാനത്തുള്ള നിര്‍മലാ സീതാരാമന്‍ പട്ടികയിലെ പുതുമുഖമാണ്. പട്ടികയിലിടം പിടിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ ധനകാര്യമന്ത്രികൂടിയാണവര്‍. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അധിക ചുമതല വഹിച്ചത് ഒഴിച്ചാല്‍ മുഴുവന്‍ സമയ ഇന്ത്യന്‍ ധനകാര്യമന്ത്രിയാകുന്ന ആദ്യ വനിതയാണ് നിര്‍മല.

Content Highlights: Nirmala Sitharaman among world's 100 most powerful women: Forbes

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

കോണ്‍ഗ്രസ് റിട്ടേണ്‍സ്, ഗുജറാത്തില്‍ ബിജെപിക്ക് തിരിച്ചടി; ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഒറ്റനോട്ടത്തില്‍

Oct 24, 2019


mathrubhumi

1 min

ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് മേല്‍ക്കൈ; പശ്ചിമബംഗാളില്‍ തൃണമൂലിന് നേട്ടം

Dec 24, 2017


mathrubhumi

1 min

നാല് ലോക്‌സഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ്, ശ്രദ്ധാ കേന്ദ്രമായി കൈറാന

May 28, 2018