മുംബൈ: ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പതിനേഴുകാരന്‍ അടക്കം ഒമ്പത് പേര്‍ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ മുംബ്‌റ, താനെ, ഔറംഗബാദ് എന്നിവിടങ്ങളില്‍നിന്നാണ് ഇവരെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുന്നോടിയായി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഭീകരബന്ധമുള്ളവരെക്കുറിച്ച് സൂചനകള്‍ ലഭിച്ചത്. പിടിയിലായ ഒമ്പത് പേരെയും കഴിഞ്ഞ മൂന്നാഴ്ചകളായി അന്വേഷണ സംഘം പിന്‍തുടരുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. പിടിയിലായവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ പന്ത്രണ്ടോളം സംഘങ്ങള്‍ കഴിഞ്ഞ രാത്രിയില്‍ അഞ്ചിടങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് ഒമ്പത് പേര്‍ പടിയിലായത്. രാസവസ്തുക്കള്‍, സ്‌ഫോടകവസ്തുക്കള്‍, മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡ്രൈവുകള്‍, സിം കാര്‍ഡുകള്‍, ആസിഡ്, കത്തികള്‍ തുടങ്ങിയ പിടിയിലായവരില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്.
Content Highlights: nine Arrested In Maharashtra, Links To ISIS, Maharashtra Anti-Terror Squad
Share this Article