ഹൈദരാബാദ്: മുന്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍.ടി രാമറാവുവിന്റെ മകനും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായ നന്ദമുരി ഹരികൃഷ്ണ (62) വാഹനാപകടത്തില്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ തെലങ്കാനയിലെ നല്‍ഗൊണ്ടയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണയെ നര്‍ക്കപ്പട്‌ലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
നെല്ലൂരില്‍നിന്ന് ഹൈദരാബാദിലേക്ക് കാറില്‍ വരുമ്പോഴാണ് അപകടമുണ്ടായതെന്ന് പോലീസ് വ്യക്തമാക്കി. അദ്ദേഹംതന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് കരുതുന്നത്.
നടനും മുന്‍ എംപിയുമായ ഹരികൃഷ്ണ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാ സഹോദരനുമാണ്. ജൂനിയര്‍ എന്‍ടിആര്‍, നന്ദമുരി കല്യാണ്‍ റാം എന്നിവരാണ് മക്കള്‍. ഇരുവരും തെലുങ്കിലെ പ്രമുഖ നടന്‍മാരാണ്. മറ്റൊരു മകനായ നന്ദമുരി ജാനകീറാം 2014ല്‍ ഒരു വാഹനാപകടത്തില്‍ മരിച്ചിരുന്നു.
Content Highlights: Nandamuri Harikrishna Dies In Accident, TDP, NTR
Share this Article
Related Topics