ബെംഗളൂരു: മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥൂറാം ഗോഡ്‌സെയെയും അന്തരിച്ച മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെയും താരതമ്യം ചെയ്ത് ബി ജെ പി എം പി.
കര്‍ണാടകയില്‍നിന്നുള്ള എം പി നളിന്‍ കുമാര്‍ കട്ടീലിന്റെതാണ് വിവാദ പരാമര്‍ശം. ഗോഡ്‌സെ ഒരാളെ കൊലപ്പെടുത്തി. കസബ് 72 പേരെ കൊലപ്പെടുത്തി. രാജീവ് ഗാന്ധി 17000 പേരെ കൊലപ്പെടുത്തി. ഇതില്‍ ആരാണ് കൂടുതല്‍ ക്രൂരനെന്ന് നിങ്ങള്‍ വിലയിരുത്തൂ- കട്ടീല്‍ ട്വീറ്റ് ചെയ്തു.
നാഥൂറാം ഗോഡ്‌സെ ദേശസ്നേഹിയായിരുന്നെന്ന ഭോപ്പാലിലെ ബി ജെ പി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ് ഠാക്കൂറിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഗോഡ്‌സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്ന നടന്‍ കമല്‍ഹാസന്റെ പ്രസ്താവനയോടുള്ള പ്രതികരണമായാണ് പ്രജ്ഞ ഇങ്ങനെ പറഞ്ഞത്. ഇതിനു പിന്നാലെയാണ് ഗോഡ്‌സെയെയും രാജീവ് ഗാന്ധിയേയും താരതമ്യം ചെയ്തുകൊണ്ട് കട്ടീല്‍ രംഗത്തെത്തിയിരിക്കുന്നത്.
content highlughts: Nalin kumar kateel compares nathuram godse with rajiv gandhi
Share this Article
Related Topics