നവിമുംബൈ: എടിഎം ബ്ലോക്കായത് ശരിയാക്കാന്‍ എടിഎം വിവരം ചോദിച്ച് വിളിച്ച തട്ടിപ്പുകാരന് വീട്ടമ്മ ഒരാഴ്ചയ്ക്കിടെ 28 തവണ ഒടിപി നല്‍കി. ഒടുവില്‍ നാല്‍പതുകാരിക്ക് നഷ്ടമായത് ഏഴ് ലക്ഷം രൂപ. നവി മുംബൈയ്ക്കടുത്ത നെറൂലി സ്വദേശിനി തന്‍സീന്‍ മുജ്ജാക്കര്‍ മൊഡാക്കാണ് വന്‍ തിട്ടിപ്പിന് ഇരയായത്.
7.20 ലക്ഷം രൂപയായിരുന്നു തന്‍സീനിന് മുംബൈയിലെ ബാങ്കില്‍ സമ്പാദ്യമായുണ്ടായിരുന്നത്. സാങ്കേതിക തകരാര്‍ മൂലം എടിഎം ബ്ലോക്കായെന്നും ഇത് ശരിയാക്കാന്‍ എടിഎം വിവരങ്ങള്‍ ആവശ്യമുണ്ടെന്നും പറഞ്ഞ് മെയ് 17-നാണ് വീട്ടമ്മയുടെ ഫോണിലേക്ക് വിളിവന്നത്. ബാങ്ക് ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയായിരുന്നു ഫോണ്‍. തുടര്‍ന്ന് സിവിവി നമ്പര്‍ അടക്കമുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ വിവിധ നമ്പറുകളില്‍ നിന്ന് വന്ന ഫോണ്‍വിളിയില്‍ ഒരാഴ്ചയ്ക്കിടെ 28 തവണ ഒ.ടി.പി ഷെയര്‍ ചെയ്ത് നല്‍കുകയും ചെയ്തു.
അക്കൗണ്ടില്‍ നിന്ന് 6,98,973 രൂപ നഷ്ടപ്പെട്ടതറിഞ്ഞതോടെയാണ് തന്‍സീന്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുംബൈ, നോയ്ഡ, ഗുരുഗ്രാം, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നാണ് എടിഎം ഇടപാട് നടത്തിയതെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.
Share this Article
Related Topics