ഭോപ്പാല്‍: ജാതി മാറി വിവാഹം ചെയ്തതിന് ഗ്രാമീണര്‍ യുവതിയെ കൊണ്ട് ഭര്‍ത്താവിനെ തോളിലേറ്റി നടത്തിച്ചു. മധ്യപ്രദേശിലെ ഝാബുവ ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
20-നടുത്ത് വയസ് പ്രായം തോന്നിക്കുന്ന യുവതിയെ കൊണ്ടാണ് ഭര്‍ത്താവിനെ തോളിലേറ്റി വയലിലൂടെ നടത്തിച്ചത്. ഭാരം താങ്ങനാവാതെ യുവതി ആടിയുലഞ്ഞിട്ടും ഗ്രാമീണര്‍ ആര്‍പ്പുവിളിച്ച് ഇവരെ നിര്‍ബന്ധിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. ഒരാള്‍ പോലും സഹായിക്കുന്നില്ല.
സംഭവത്തില്‍ പങ്കെടുത്ത എല്ലാ ആളുകളുടെ പേരിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഝാബുവ എസ്.പി വിനീത് ജെയിന്‍ പറഞ്ഞു. രണ്ട് പേര്‍ അറസ്റ്റിലായതായും അദ്ദേഹം പറഞ്ഞു.
Content Highlights: MP woman forced to carry husband on shoulder as punishment for marrying outside caste
Share this Article
Related Topics