ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ മുസ്‌ലിംകള്‍ക്കും പിന്നാക്ക ജാതികളില്‍പ്പെട്ടവര്‍ക്കും എതിരാണെന്ന ധാരണ മാറ്റിയില്ലെങ്കില്‍ അത് ദോഷം ചെയ്യുമെന്ന് കേന്ദ്ര മന്ത്രിയും ലോക് ജനശക്തി പാര്‍ട്ടി നേതാവുമായ രാം വിലാസ് പാസ്വാന്‍.
'2019-ലെ പൊതു തിരഞ്ഞെടുപ്പില്‍ ഇതിന് വലിയ വിലകൊടുക്കേണ്ടി വരും. ഉന്നതജാതിക്കാരുടെ ഒരു ഗ്രൂപ്പാണ് അധികാരത്തിലെന്ന ധാരണ നിലവിലുണ്ട്'. ഇത് മാറ്റിയെടുത്താല്‍ നരേന്ദ്ര മോദി തന്നെയാകും അടുത്ത പ്രധാനമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ഒരുപാട് കാര്യങ്ങള്‍ എല്ലാവര്‍ക്കും വേണ്ടി ചെയ്യുന്നുണ്ട്. എന്നാല്‍ പിന്നാക്ക വിഭാഗങ്ങളില്‍ മാറ്റങ്ങളൊന്നും സംഭവിക്കുന്നില്ല. ബിജെപിക്കുള്ള ഉപരിവര്‍ഗ ചിത്രം പ്രതിപക്ഷത്തിന് അനുകൂലസാഹചര്യമുണ്ടാക്കുന്നു. ഇത് ഇല്ലാതക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു സംവാദത്തിനിടെയായിരുന്നു പാസ്വാന്റെ പ്രതികരണം.
Share this Article
Related Topics