അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി ചായവിറ്റ െറയില്‍വേ സ്റ്റേഷന്‍ ഭംഗിയാക്കാന്‍ എട്ടുകോടി രൂപ. അഹമ്മദാബാദില്‍നിന്ന് 95 കിലോമീറ്റര്‍ ദൂരെ മോദിയുടെ ജന്മനാടായ വഡനഗറിലെ െറയില്‍വേ സ്റ്റേഷനാണ് മുഖംമിനുക്കാനൊരുങ്ങുന്നത്. കേന്ദ്ര െറയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹയാണ് അഹമ്മദാബാദ് സന്ദര്‍ശനത്തിനിടെ വഡനഗര്‍ സ്റ്റേഷന്‍ നവീകരണത്തിന് എട്ടുകോടി രൂപ അനുവദിച്ചതായി പ്രഖ്യാപിച്ചത്.
വഡനഗറിലെ െറയില്‍വേ സ്റ്റേഷനില്‍ മോദിയുടെ അച്ഛന്‍ ദാമോദര്‍ ദാസ് കട നടത്തിയിരുന്നു. ഈ കടയില്‍നിന്നുള്ള ചായ തീവണ്ടിയാത്രക്കാര്‍ക്ക് താന്‍ വിറ്റിരുന്നുവെന്ന് മോദി വെളിപ്പെടുത്തി. ഇതോടെയാണ് മെഹ്സാനെ ജില്ലയിലെ ഈ സ്റ്റേഷന്‍ ശ്രദ്ധിക്കപ്പെട്ടത്. വഡനഗര്‍-മൊധേര-പത്താന്‍ വിനോദസഞ്ചാരശൃംഖലയുടെ ഭാഗമായി ടൂറിസം മന്ത്രാലയമാണ് പണം അനുവദിച്ചത്. ആകെ നൂറുകോടി രൂപയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്.
Share this Article
Related Topics