ന്യൂഡല്‍ഹി: ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകളും എം.പിയുമായ മിസ ഭാരതിയുടെ ഉടമസ്ഥതയില്‍ ഡല്‍ഹിയിലുള്ള ഫാം ഹൗസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മിസ ഭാരതിയുടെ വീടുകളില്‍ ജൂലായ് എട്ടിന് കേന്ദ്ര ഏജന്‍സി റെയ്ഡ് നടത്തിയിരുന്നു. ഡല്‍ഹി ബിജ്വാസനിലുള്ള ഫാം ഹൗസാണ് ഇതിന് പിന്നാലെ കണ്ടുകെട്ടിയത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മിസയും ഭര്‍ത്താവും നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് നടപടി. മിസ ഭാരതിയുടെ സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന് കരുതുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രാജേഷ് അഗര്‍വാളിനെ നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. കേസും റെയ്ഡുകളും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് ലാലു പ്രസാദ് യാദവ് നേരത്തെ ആരോപിച്ചിരുന്നു.
Share this Article
Related Topics