ന്യൂഡല്‍ഹി: ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ വെബ്‌സൈറ്റുകളിലെ അശ്രദ്ധമായ സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് സംഭവം നടന്നിരിക്കുന്നത്.
ഞായറാഴ്ചയാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തത് ശ്രദ്ധയില്‍പ്പെടുന്നത്. ഇതോടെ വെബ്‌സൈറ്റ് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ ബ്ലോക്ക് ചെയ്തു. സൈറ്റില്‍ പ്രവേശിക്കാന്‍ സാധിക്കില്ലെന്ന സന്ദേശമാണ് ഉപയോക്താക്കള്‍ക്ക് ഞായറാഴ്ച ലഭിച്ചത്.
ജനുവരിയില്‍ പാകിസ്താനില്‍ നിന്നുള്ള ഒരുപറ്റം ഹാക്കര്‍മാര്‍ എന്‍എസ്ജിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച ലോക്‌സഭയ്ക്ക് ആഭ്യന്തര മന്ത്രാലയം നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ട വകുപ്പുകളുടെ 700-ലേറെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 8348 പേരാണ് സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
അതേസമയം വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തെന്ന വാര്‍ത്ത ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥര്‍ നിഷേധിച്ചു.
Share this Article
Related Topics