ന്യൂഡല്‍ഹി: ഭരണഘടനയെക്കുറിച്ചുള്ള വിവാദപ്രസ്താവനയില്‍ കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ മാപ്പ് പറഞ്ഞു. ഭരണഘടനയാണ് പരമോന്നതമെന്നും അതിനെ ബഹുമാനിക്കുന്നെന്നും ഹെഗ്‌ഡെ പറഞ്ഞു. ഖേദപ്രകടനത്തെത്തുടര്‍ന്ന് വിഷയത്തിലുള്ള പ്രതിഷേധം പ്രതിപക്ഷം അവസാനിപ്പിച്ചു.
മതനിരപേക്ഷത എന്ന പദം ഭരണഘടനയില്‍ നിന്നൊഴിവാക്കണമെന്നായിരുന്നു ഹെഗ്‌ഡെയുടെ വിവാദപ്രസ്താവന. രക്തബന്ധത്തിന്റെ സ്വത്വബോധമില്ലാത്തവരാണ് മതേതരവാദികളെന്നും ഭരണഘടന ഭേദഗതി ചെയ്യണമെന്നും കര്‍ണാടകയിലെ കല്‍ബുര്‍ഗയില്‍ നടന്ന പരിപാടിയില്‍ ഹെഗ്‌ഡെ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ഹെഗ്‌ഡെക്കെതിരെ പ്രതിഷേധമുയര്‍ന്നത്.
ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഭരണഘടനയ്ക്ക് എതിരെ പോകാന്‍ കഴിയില്ലെന്നാണ് ഇന്ന് പാര്‍ലമെന്റില്‍ ഹെഗ്‌ഡെ പറഞ്ഞത്. പരാമര്‍ശത്തില്‍ മാപ്പ് പറയുന്നു. ഭരണഘടനയാണ് പരമോന്നതം.താന്‍ ഭരണഘടനയെ ബഹുമാനിക്കുന്നു എന്നും ഹെഗ്‌ഡെ പറഞ്ഞു.
Share this Article
Related Topics