ന്യൂഡല്‍ഹി: മിലിന്ദ് സോമന്‍ 'ഉരുക്കു മനുഷ്യന്‍' എന്നറിയപ്പെടുന്നത് വെറുതെയല്ല. മിലിന്ദ് സോമന്റെ നേട്ടങ്ങള്‍ക്കു പിന്നിലെ രഹസ്യം വെളിവാക്കുന്നതാണ് അടുത്തിടെ ഫേസ്ബുക്കിലൂടെ പുറത്തുവന്ന വീഡിയോ.
അഹമ്മദാബാദ് മുതല്‍ മുംബൈ വരെ രണ്ടാഴ്ച നീണ്ടുനിന്ന ഗ്രേറ്റ് ഇന്ത്യന്‍ റണ്‍ മാരത്തോണിലൂടെയായിരുന്നു നടനും മോഡലും അത്‌ലറ്റുമായ മിലിന്ദ് സോമന്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത്. മിലിന്ദിന്റെ 76 വയസ്സുള്ള മാതാവ് ഉഷ അദ്ദേഹത്തോടൊപ്പം മാരത്തോണില്‍ പങ്കെടുക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വീഡിയോ. ലക്ഷ്യത്തിലേയ്ക്കുള്ള മിലിന്ദ് സോമന്റെ വിജയക്കുതിപ്പുകള്‍ക്ക് ഊര്‍ജ്ജമാവുന്നത് ആരാണെന്ന് ഈ വീഡിയോ വ്യക്തമാക്കുന്നു.
വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പോസ്റ്റ് ചെയ്ത് ഒരു ദിവസംകൊണ്ട് മൂന്നര ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. അയ്യായിരത്തോളം ഷെയറുകളും വീഡിയോ നേടി.
എങ്കിലും, എഴുപത്താറ് വയസ്സുള്ള ഒരു സ്ത്രീ മാരത്തോണില്‍ പങ്കെടുക്കുക എന്നത് പലര്‍ക്കും വിശ്വസിക്കാനാവുന്നില്ല. അതും, സാരി ധരിച്ച് നഗ്നപാദയായി മാരത്തോണില്‍ പങ്കെടുക്കുന്ന ഉഷ സോമന്റെ ചിത്രം പ്രായത്തെ തോല്‍പ്പിക്കുന്ന ലക്ഷ്യബോധത്തിന്റെയും മനഃശക്തിയുടെയും പ്രതീകമായി മാറുകയാണ്.
ഇത് ആദ്യമായല്ല ഉഷ സോമന്‍ അസാധ്യ നേട്ടങ്ങളിലൂടെ അത്ഭുതം രചിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് വെറും 48 മണിക്കൂറുകൊണ്ട് നൂറുകിലോമീറ്റര്‍ നടന്ന് അവര്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.