കുട്ടിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി എടിഎം കവർച്ച


1 min read
Read later
Print
Share

കുറ്റവാളിയെ ഇതുവരെയും പോലീസിന് പിടികൂടാനായിട്ടില്ല.

ഭോപ്പാൽ: കുട്ടിയെ തോക്കിന്‍മുനയില്‍ നിര്‍ത്തി അച്ഛനെക്കൊണ്ട് എടിഎമ്മില്‍ നിന്ന് അക്രമി പണം പിന്‍വലിപ്പിച്ചു. ഇന്‍ഡോറില്‍ ഡിസംബര്‍ 24നാണ് സംഭവം.

രാത്രി 8.30ന് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎം കൗണ്ടറില്‍ ദമ്പതികള്‍ കയറിയ സമയത്താണ് അക്രമി ഉള്ളില്‍ കടന്ന് നിര്‍ബന്ധിപ്പിച്ച് പണം പിന്‍വലിപ്പിച്ചത്. ആദ്യം പിതാവ് അക്രമിയുമായി സമരസപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കുട്ടിക്ക് നേരെ തോക്ക് ചൂണ്ടിയതോടെ പണം പിന്‍വലിക്കാന്‍ പിതാവ് വഴങ്ങുകയായിരുന്നു.

അമ്മയും അച്ഛനും കുട്ടിയും കൂടിയായിരുന്നു എടിഎം കൗണ്ടറില്‍ കയറിയത്. കുട്ടിക്ക് നേരെ തോക്ക് ചൂണ്ടി അച്ഛനെക്കൊണ്ട് അക്രമി പണം പിന്‍വലിപ്പിക്കുകയായിരുന്നു. പണം കൈപറ്റിയ ഉടനെ ഇയാള്‍ കടന്നു കളഞ്ഞു.

എടിഎം കൗണ്ടറിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളില്‍ ഇവയെല്ലാം പതിഞ്ഞിട്ടുണ്ട്. കുറ്റവാളിയെ ഇതുവരെയും പോലീസിന് പിടികൂടാനായിട്ടില്ല.

— ANI (@ANI) January 31, 2018

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

മൃണാളിനി സാരാഭായ് അന്തരിച്ചു

Jan 21, 2016


mathrubhumi

1 min

പോത്തിറച്ചികയറ്റുമതിക്കാരില്‍നിന്ന് ബി.ജെ.പി. രണ്ടരക്കോടി സംഭാവനവാങ്ങിയെന്ന് രേഖ

Dec 17, 2015


mathrubhumi

1 min

മോദിക്കെതിരെ തന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജപ്രസംഗം - നാരായണമൂര്‍ത്തി

Dec 9, 2015