ന്യൂഡല്‍ഹി: സ്ത്രീകള്‍ തങ്ങള്‍ നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ തുറന്നുപറയുന്ന മീ ടൂ ക്യാമ്പയിന്‍ ഇന്ത്യയിലും ആരംഭിച്ചതില്‍ സന്തോഷമുണ്ടെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പു മന്ത്രി മനേകാ ഗാന്ധി. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോടായിരുന്നു മനേകയുടെ പ്രതികരണം.
ലൈംഗിക അതിക്രമത്തിന് ഇരയായതിന്റെ ഫലമായുണ്ടാകുന്ന അമര്‍ഷം ആ വ്യക്തികളില്‍ നിന്ന് ഒരിക്കലും വിട്ടുപോകില്ല. ലൈംഗിക അതിക്രമം നടത്തിയ ആളെ ഇരയ്ക്ക് ഒരിക്കലും മറക്കാനും സാധിക്കില്ല. അതിനാലാണ് സമയപരിധിയില്ലാതെ പരാതികള്‍ സ്വീകരിക്കാനുള്ള സംവിധാനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ-ശിശുക്ഷേമ വകുപ്പ്, നിയമ മന്ത്രാലയത്തിന് കത്തെഴുതിയതെന്നും മനേക പറഞ്ഞു.
ലൈംഗിക അതിക്രമത്തെ കുറിച്ച് ഇപ്പോള്‍ നിങ്ങള്‍ക്ക് 10-15 വര്‍ഷത്തിനു ശേഷവും പരാതിപ്പെടാന്‍ സാധിക്കും. എത്ര വൈകിയെന്നല്ല, പരാതിപ്പെടാന്‍ ചെല്ലുമ്പോള്‍ അതിന് ആവശ്യമായ സംവിധാനങ്ങള്‍ ലഭ്യമാകുന്നുവെന്നതാണ് കാര്യമെന്നും മന്ത്രി പറഞ്ഞു.
ഈയടുത്ത് ബോളിവുഡ് താരം തനുശ്രീ ദത്ത, നടന്‍ നാനാ പടേക്കര്‍ക്കെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി രംഗത്തെത്തിയതോടെയാണ് മീ ടൂ മൂവ്‌മെന്റ് ഇന്ത്യയില്‍ വീണ്ടും ശക്തി പ്രാപിച്ചത്. തനുശ്രീക്കു പിന്നാലെ സംവിധായകന്‍ വികാസ് ബാലിനെതിരെ കങ്കണ റണാവത്തും രംഗത്തെത്തി.
content highlights: Maneka gandhi on me too campaign
Share this Article
Related Topics