ടെസ്റ്റ് ഡ്രൈവിനെടുത്ത ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുമായി യുവാവ് മുങ്ങി


1 min read
Read later
Print
Share

ഏഴ് ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുകയും അഡ്വന്‍സ് തുകയായി 7000 രൂപ നല്‍കിയ ശേഷം ഓടിച്ചു നോക്കാനായി പോകുകയുമായിരുന്നു.

ന്യൂഡല്‍ഹി: ടെസ്റ്റ് ഡ്രൈവിനായി എടുത്ത പത്ത് ലക്ഷം രൂപ വിലയുള്ള ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുമായി യുവാവ് മുങ്ങി. ഗുരുഗ്രാമില്‍ ശനിയാഴ്ചയാണ് സംഭവം. ബൈക്ക് വാങ്ങാനെന്ന വ്യാജേന എത്തിയയാളാണ് ബൈക്കുമായി കടന്നുകളഞ്ഞത്.

അജയ് സിങ് എന്ന യുവാവ് തന്റെ ബൈക്ക് വില്‍കാനുണ്ടെന്ന് കാട്ടി ഓണ്‍ലൈന്‍ വ്യാപാര സൈറ്റില്‍ ജൂണ്‍-13ന് പരസ്യം നല്‍കിയിരുന്നു. അടുത്ത ദിവസം തന്നെ രാഹുല്‍ നാഗര്‍ എന്നയാള്‍ അജയിയെ വിളിച്ച് ബൈക്ക് വാങ്ങാന്‍ താത്പര്യം അറിയിക്കുകയായിരുന്നു. വാട്സ്ആപ്പ് വഴിയാണ് ഇരുവരും ബന്ധപ്പെട്ടിരുന്നത്.

ബൈക്ക് കാണുന്നതിനായി രാഹുല്‍ ഗുരുഗ്രാമില്‍ എത്തുകയായിരുന്നു. സ്വദേശം ആഗ്രയിലാണെന്നും മാര്‍ബിള്‍ കയറ്റുമതി ചെയ്യുന്നതിന്റെ ബിസിനസ് ആണെന്നുമാണ് അയാള്‍ സ്വയം പരിചയപ്പെടുത്തിയത്. അയാളുടെ സംസാരത്തില്‍ നിന്നും പെരുമാറ്റത്തില്‍ നിന്നും യാതൊരു സംശയവും തോന്നിയിരുന്നില്ലെന്നും അജയ് പറഞ്ഞു.

ഇവരുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം വാഹനത്തിന്റെ സര്‍വീസ് ഹിസ്റ്ററി പരിശോധിക്കുന്നതിനായി ഷോറൂമിലേക്ക് ബൈക്കുമായി എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. സര്‍വീസ് മാനേജരുമായുള്ള സംസാരത്തിന് ശേഷം ഏഴ് ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുകയും അഡ്വാന്‍സ് തുകയായി 7000 രൂപ നല്‍കിയ ശേഷം ഓടിച്ചു നോക്കാനായി പോകുകയുമായിരുന്നു.

ഓടിച്ചു പോയ ബൈക്ക് മിനിട്ടുകള്‍ക്ക് ശേഷം മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കില്‍ രാഹുല്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. അല്‍പ്പ സമയത്തിന് ശേഷം ഫോണ്‍ ഓഫ് ചെയ്യുകയും ചെയ്തു.

പിന്നീട് സിസിടിവിയില്‍ നിന്ന് ദൃശ്യങ്ങള്‍ എടുത്ത ശേഷം പോലീസില്‍ പരാതി നല്‍കി. അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ch: Man loot 10 lakh worth Harley-Davidson bike after testdrive in Gurugram

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ഗാന്ധിജിയെ മഹാത്മാവ് എന്ന് വിശേഷിപ്പിച്ചത് ടാഗോര്‍ തന്നെ

Feb 20, 2016


mathrubhumi

2 min

ജീവിതം ഒലിച്ചുപോയ തെരുവില്‍ പ്രതീക്ഷയോടെ...

Dec 10, 2015


mathrubhumi

1 min

കാണാതായ തത്തയ്ക്കായി ഉപവാസം; കണ്ടെത്തി നൽകിയാൽ സമ്മാനം 25000

Jan 30, 2017