കൊദെര്‍മ: ജാര്‍ഖണ്ഡില്‍ മകന്റെ വിവാഹത്തിന് കാലി ഇറച്ചി പാചകം ചെയ്തതിന് ന്യൂനപക്ഷ സുമാദയത്തിലെ ഒരാള്‍ക്ക് നേരെ ആക്രമണം. കൊദെര്‍മ ജില്ലയിലെ നവാദിഹില്‍ ചൊവ്വാഴ്ചയാണ് സംഭവം. ഗ്രാമത്തിലെ നിരവധി വീടുകള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് ഇവിടെ നിരോധാജ്ഞ പ്രഖ്യാപിച്ചു.
സംഭവത്തില്‍ ഏഴു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സ്ഥിതഗതികള്‍ നിയന്ത്രണ വിധേയമാണെന്നും കൊദെര്‍മ എസ്.പി. ശിവാനി തിവാരി പറഞ്ഞു. സുരക്ഷക്കായി കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ നിമിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍ പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണെന്നും അദ്ദേഹം അറിയിച്ചു.
ഗ്രാമവാസികളില്‍ ചിലരാണ് ആക്രമണത്തിനിരയായ ആളുടെ വീടിന്റെ സമീപത്ത് നിന്ന് മൃഗത്തിന്റെ കുളമ്പുകളും എല്ലുകളും കണ്ടെടുത്തത്. ഇത് ഫോറന്‍സിക് പരിശോധനക്കായി അയച്ചിരിക്കുകയാണ്. ആക്രമണത്തിരയായ ആള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ വീടിന് സമീപത്തെ വീടുകളടക്കം കൊള്ളയടിക്കപ്പെടുകയും നിരവധി വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.
Share this Article
Related Topics