കൊല്‍ക്കത്ത: സംസ്ഥാനത്ത് മുഹറം ദിനത്തില്‍ ദുര്‍ഗ്ഗാഷ്ടമി ആഘോഷങ്ങള്‍ പാടില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനായി സര്‍ക്കാര്‍ നിര്‍ദ്ദേശത്തോട് ജനങ്ങള്‍ സഹകരിക്കണമെന്നും മമത ആവശ്യപ്പെട്ടു.
ഒക്ടോബര്‍ ഒന്നിനാണ് ഇസ്ലാം മതവിഭാഗക്കാര്‍ മുഹ്‌റം ആഘോഷിക്കുന്നത്. സെപ്തംബര്‍ 30 രാത്രിയോടെ മുഹറവുമായി ബന്ധപ്പെട്ട പ്രാര്‍ത്ഥനകളും ചടങ്ങുകളും ആരംഭിക്കും. അതിനാല്‍ ദുര്‍ഗ്ഗാ പൂജയോട് അനുബന്ധിച്ചുള്ള വിഗ്രഹ നിമഞ്ജനം 30ന് വൈകുന്നേരം ആറ് മണിയോടെ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കണമെന്നും മുഹറം ചടങ്ങുകള്‍ക്ക് ശേഷം ഒക്ടോബര്‍ 2ന് പൂജ ആഘോഷങ്ങള്‍ പുനരാരംഭിക്കാമെന്നും മമത വ്യക്തമാക്കി.
രണ്ട് ആഘോഷങ്ങളും ഒരേ സമയം നടക്കുന്നത് മുതലെടുത്ത് വര്‍ഗീയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. എല്ലാ മതവും നമ്മുടേതാണ്. എന്നാല്‍ മുഹ്‌റം ചടങ്ങുകള്‍ക്കിടയില്‍ നിമഞ്ജന ഘോഷയാത്ര കടന്നു പോവുന്നത് സംഘര്‍ഷ സാധ്യത സൃഷ്ടിക്കുമെന്നും അത് എല്ലാവരേയും ബാധിക്കുമെന്നും മമത പറഞ്ഞു. അതിനാലാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശമെന്നും മമത വ്യക്തമാക്കി.
അതേസമയം ദസറ ആഘോഷങ്ങള്‍ മാറ്റിവയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തില്‍ വലിയ പ്രതിഷേധവും ഉയരുന്നുണ്ട്. സംസ്ഥാനത്ത് താലിബാന്‍ നിയമങ്ങള്‍ നടപ്പിലാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് ബിജെപി ബംഗാള്‍ നേതാവ് ദിലീപ് ഘോഷ് പ്രതികരിച്ചു
Share this Article
Related Topics