കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്ന്(തിങ്കളാഴ്ച) വൈകിട്ട് മൂന്നുമണിക്ക് ചര്‍ച്ച നടത്തും.
സംസ്ഥാനത്തെ ഓരോ മെഡിക്കല്‍ കോളേജില്‍നിന്നുമുള്ള രണ്ട് പ്രതിനിധികളുമായാണ് മമത കൂടിക്കാഴ്ച നടത്തുക. സംസ്ഥാന സെക്രട്ടേറിയറ്റിനു സമീപമുള്ള ഓഡിറ്റോറിയത്തിലാകും കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊല്‍ക്കത്തയിലെ എന്‍ ആര്‍ എസ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച രോഗി മരിച്ചതിനു പിന്നാലെ ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ ക്രൂരമായി മര്‍ദിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്.
ജൂണ്‍ പതിനൊന്നിന് ആരംഭിച്ച സമരം ഇന്ന് ഏഴാം ദിവസത്തിലേക്ക് കടന്നു. പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐ എം എയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്യമെമ്പാടും ഡോക്ടര്‍മാര്‍ പണിമുടക്കുകയാണ്. അടിയന്തര സേവനങ്ങള്‍ക്ക് മുടക്കം വരുത്തില്ലെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും രോഗികള്‍ പണിമുടക്കില്‍ വലയുകയാണ്.
content highlights: mamata banerjee calls meeting with protesting doctors
Share this Article
Related Topics