ന്യൂഡല്‍ഹി: എ.ടി.എമ്മുകളില്‍ നിറയ്ക്കാനായി പണം കൊണ്ടുപോയ വാന്‍ കൊള്ളയടിച്ച് 10 ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതികളെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ പോലീസും അവരുടെ ഭക്തിയും വിശ്വാസവും തിരിച്ചറിഞ്ഞ് അമ്പരന്നു.
മോഷണം നടത്തിയ ശേഷം ഗംഗയില്‍ മുങ്ങി ചെയ്ത 'പാപം' കഴുകികളയാനും പ്രതികള്‍ മറന്നില്ല. കേസില്‍ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ബിട്ടോ, രോഹിത് നാഗാര്‍, സണ്ണി ശര്‍മ്മ എന്നിവരെ ചോദ്യം ചെയ്തിതില്‍ നിന്നാണ് ഇവരുടെ വിചിത്ര സ്വഭാവം പുറത്ത് വന്നത്.
പണം കൊള്ളയടിച്ചിതിന് ശേഷം സുഹൃത്തിന്റെ കാറില്‍ രോഹിതും, സണ്ണി ശര്‍മയും ഹരിദ്വാര്‍, ഋഷികേശ് തുടങ്ങിയ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഇവിടങ്ങളിലെ ദേവാലയങ്ങളില്‍ പ്രാര്‍ഥന നടത്തിയതിന് ശേഷം ഗംഗയില്‍ വിശുദ്ധ സ്‌നാനവും നടത്തി. ശേഷം മസൂറിയിലെത്തിയ ഇവര്‍ അവിടെ ആഘോഷം സംഘടിപ്പിക്കുകയും ചെയ്തു.
ഇതിനിടയില്‍ പുതിയ നോട്ടില്‍ ജി.പി.എസ് ചിപ്പുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകളും ചര്‍ച്ചകളും മാധ്യമങ്ങളില്‍ കൂടി പരന്നതോടെ പരിഭ്രാന്തരായ ഇവര്‍ പണം ചിലവഴിക്കാത മാറ്റിവെയ്ക്കാന്‍ നിര്‍ബന്ധിതരായി. ശേഷം ഡല്‍ഹിയില്‍ തിരികെ എത്തിയതിന് പിന്നാലെ പോലീസ് ഇവരെ പിടികൂടുകയും ചെയ്തു.
ഡിസംബര്‍ 19 നാണ് ഡല്‍ഹിയില്‍ വാഹനം ആക്രമിച്ച് പണം കൊള്ളയടിച്ചത്. ഇവര്‍ കൊള്ളയടിച്ചതില്‍ 9.48 ലക്ഷം രൂപയും കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. സംഭവം നടന്നസ്ഥലത്തുനിന്ന് 50 സിസിടിവി കാമറകള്‍ പരിശോധിച്ചതില്‍ നിന്നാണ് കൊള്ളക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചത്.
Share this Article
Related Topics