ന്യൂഡല്‍ഹി: പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധനവ്. പെട്രോളിന് രണ്ട് രൂപ 21 പൈസയും ഡീസലിന് ഒരു രൂപ 79 പൈസയുമാണ് വര്‍ധിച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ വില വര്‍ധനവ് നിലവില്‍ വരും.
വിലവര്‍ധിപ്പിച്ചതോടെ കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 70 രൂപ കവിയും. കഴിഞ്ഞ മാസം 30ന് വിലയില്‍ നേരിയ വര്‍ധവുണ്ടായിരുന്നു. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന് വിന്റെ വിലയിലുണ്ടായ വ്യതിയാനം മൂലമാണ് ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുന്നത്.
എണ്ണ വിലയിടിവ് തടയാന്‍ പ്രതിദിനം 12 ലക്ഷം ബാരലിന്റെ ഉത്പാദനം കുറയ്ക്കാന്‍ വിയന്നയില്‍ ചേര്‍ന്ന എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് തീരുമാനം എടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ധനവുണ്ടായത്.
Share this Article
Related Topics