ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടാന്‍ ഉത്തരവ്


1 min read
Read later
Print
Share

ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയിലുള്ള എല്ലാ ബാറുകളും ബിവറേജസ് ഔട്ട്‌ലറ്റുകളും പൂട്ടാനാണ് ഉത്തരവ്.

ന്യൂഡല്‍ഹി: ദേശീയ സംസ്ഥാന പാതയോരങ്ങളിലെ എല്ലാ മദ്യശാലകളും അടച്ചുപൂട്ടാന്‍ സുപ്രീംകോടതി ഉത്തരവ്. ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയിലുള്ള എല്ലാ ബാറുകളും ബിവറേജസ് ഔട്ട്‌ലറ്റുകളും പൂട്ടാനാണ് ഉത്തരവ്.

2017 ഏപ്രില്‍ ഒന്നുമുതല്‍ ഉത്തരവ് നടപ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. നിലവില്‍ ലൈസന്‍സുള്ളവയ്ക്ക് മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാം. പാതയോരങ്ങളിലെ മദ്യശാലകളുടെ പരസ്യങ്ങളും മാറ്റണം.

ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്. മദ്യശാലകള്‍ കാരണം പ്രധാനപാതകളിലെ യാത്രക്കാര്‍ക്ക് തടസം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. ഗതാഗതം തടസ്സപെടുന്നതിനും അപകടങ്ങള്‍ക്കും മദ്യശാലകളുടെ പ്രവര്‍ത്തനം കാരണമാകുന്നുവെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.

ദേശീയപാതയോരങ്ങളില്‍ നിന്ന് മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുന്നതോടെ ആളുകളുടെ ശ്രദ്ധയില്‍ അവ പെടില്ല എന്ന വാദം ഉന്നയിച്ച് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ സുപ്രീംകോടതിയുടെ ഉത്തരവ്‌

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

അസാധു നോട്ടുകളില്‍ നിന്ന് ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ എന്‍.ഐ.ഡി വിദ്യാര്‍ഥികള്‍

Apr 27, 2017


mathrubhumi

1 min

വിധി കേരളത്തില്‍ കൂടുതല്‍ നന്മയുണ്ടാക്കും -ആന്റണി

Dec 30, 2015


mathrubhumi

2 min

എം.ജി.ആറിന് വൃക്ക പകുത്തു നല്‍കിയതിന്റെ ഓര്‍മയില്‍ ലീലാവതി

Dec 25, 2015