ലക്‌നൗ: കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള സമാജ് വാദി പാര്‍ട്ടി നീക്കം സ്ഥിരീകരിച്ച് ഉത്തരപ്രദേശ് മഖ്യമന്ത്രി അഖിലേഷ് യാദവ്. സഖ്യകാര്യത്തില്‍ നേതാക്കള്‍ ചര്‍ച്ച നടത്തുമെന്നും പാര്‍ട്ടി അദ്ധ്യക്ഷന്‍ മുലായംസിങ് അന്തിമ തീരുമാനം എടുക്കുമെന്നും അഖിലേഷ് ബുധനാഴ്ച പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ എസ്.പി ജയം ഉറപ്പാണെന്നും സഖ്യമായി മത്സരിച്ചാല്‍ 300ല്‍ കൂടുതല്‍ സീറ്റ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2012ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ബി.എസ്.പിക്ക് വോട്ട് ചോര്‍ത്തി നല്‍കിയെന്നും ഇതിന് പ്രതിഫലമായി 2014ല്‍ ബി.എസ്.പി വോട്ട് ബിജെപിക്ക് നല്‍കിയെന്നും അഖിലേഷ് ആരോപിച്ചു. ബി.എസ്.പി നേതാവ് മായവതി ബിജെപിയുമായി ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് 18 ശതമാനം വരുന്ന മുസ്ലീം വോട്ട് ഇപ്പോഴും പാര്‍ട്ടിക്കൊപ്പം ഉണ്ടെന്നും വലിയ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയതെന്നും അഖിലേഷ് പറഞ്ഞു.
Share this Article
Related Topics