ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റന്‍ അമിതാഭ് ബച്ചന്റെ പേര് അന്വേഷിച്ചുള്ള ഇ-മെയില്‍ പുറത്ത്.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന സമയത്ത് തന്റെ പാകിസ്ഥാനി വംശജയായ സഹചാരിയോടായിരുന്നു ഹില്ലരി ഇന്ത്യന്‍ മെഗാസ്റ്റാറിന്റെ പേരന്വേഷിച്ചത്.
വാഷിംഗ്ടണ്‍ പോസ്റ്റ് പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടര്‍ ജോസ് എ ഡെല്‍റിയല്‍ തന്റെ ട്വിറ്റര്‍ പേജിലാണ് ഹില്ലരി സഹചാരിയായ ഹുമ ആബിദീനിനയച്ച മെയില്‍ പുറത്ത് വിട്ടത്.
2011 ജൂലായ് 20 ന് അയച്ച മെയിലില്‍ 'നമ്മള്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടുമുട്ടിയ പ്രായമേറിയ ആ ഇന്ത്യന്‍ അഭിനേതാവിന്റെ പേര് എന്തായിരുന്നു, എന്നാണ് ഹില്ലരി ക്ലിന്റന്‍ ചോദിച്ചിരുന്നത്. അമിതാഭ് ബച്ചനെന്ന് ഹുമ ആബിദീന്‍ മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍ എന്തിനാണ് ബച്ചന്റെ പേര് ഹില്ലരി അന്വേഷിച്ചത് എന്ന് വ്യക്തമല്ല.
അതേ സമയം സ്വകാര്യ മെയിലിലൂടെ ഔദ്യോഗിക വിവരങ്ങള്‍ കൈമാറിയെന്ന ഇ-മെയില്‍ വിവാദം നിലവില്‍ ഹില്ലരിക്ക് ഒഴിയാബാധയായി നില്‍ക്കുകയാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കെ പുനരന്വേഷണവുമായി അമേരിക്കന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷനും (എഫ്.ബി.ഐ) രംഗത്തെത്തിയിട്ടുണ്ട്.
Share this Article
Related Topics