ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പുറത്താക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുലായം സിങ് യാദവ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കുമെന്നും സൂചനകളുണ്ട്.
പാര്‍ട്ടിയില്‍ ഉടലെടുത്തിരിക്കുന്ന അഖിലേഷ് യാദവും പിതൃസഹോദരനും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ ശിവ്പാല്‍ യാദവും തമ്മിലുള്ള തര്‍ക്കം പരിധിവിട്ട് പുറത്ത് വന്നതോടെയാണ് മുലായം സിങ് പാര്‍ട്ടി നേതാക്കളുടെ അടിയന്തര യോഗം വിളിച്ചത്. യോഗത്തില്‍ അഖിലേഷ് യാദവും പങ്കെടുക്കുന്നുണ്ട്. അതിനിടെ യോഗം നടക്കുന്ന ലഖ്‌നൗവിലെ പാര്‍ട്ടി ഓഫീസിന് മുന്നില്‍ അഖിലേഷ്, ശിവ്പാല്‍ യാദവ് പക്ഷക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി.
പാര്‍ട്ടി പിളര്‍പ്പിലേക്കെന്ന വ്യക്തമായ സൂചനകളാണ് പുറത്ത് വരുന്നത്. അഖിലേഷ് പക്ഷവും ശിവ്പാല്‍ യാദവ് പക്ഷവും പരസ്പരം ആളുകളെ പുറത്താക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. അഖിലേഷ് യാദവ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. അത്തരമൊരു സാഹചര്യമുണ്ടായാല്‍ ബിഹാറില്‍ ബിജെപിക്കെതിരെ പരീക്ഷിച്ച മഹാസഖ്യ മാതൃക അഖിലേഷിനെതിരെ പ്രയോഗിക്കാന്‍ ശിവ്പാല്‍ യാദവ് നീക്കം തുടങ്ങിയെന്ന സൂചനകളുണ്ട്.
ആര്‍.എല്‍.ഡി നേതാവ് അജിത് സിങ്ങിനെ വിളിച്ച് പിന്തുണ ആവശ്യപ്പെട്ടത് ഇതിന്റെ തെളിവാണെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ആര്‍എല്‍ഡിക്ക് പുറമെ ജെഡിയു, കോണ്‍സ്ര് എന്നീ കക്ഷികളേക്കൂടി ചേര്‍ത്ത് അഖിലേഷിനെതിരെ മഹാസഖ്യം രൂപീകരിക്കാനാണ് നീക്കം നടക്കുന്നത്. മുലായം സിങ് യാദവ് മുഖ്യമന്ത്രി പദം ഏറ്റെടുക്കണമെന്നാണ് ശിവ്പാല്‍ യാദവ് ആവശ്യപ്പെടുന്നത്. അതിനിടെ അഖിലേഷ് യാദവ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അടുത്ത വര്‍ഷം മാര്‍ച്ചില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് സമാജ് വാദിപാര്‍ട്ടി പുതിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്.
#WATCH Clash between Akhilesh Yadav supporters & Shivpal Yadav supporters outside SP office in Lucknow. pic.twitter.com/TuMtvxtL5C
— ANI UP (@ANINewsUP) 24 October 2016