നൈനിറ്റാള്‍: ഉത്തരാഖണ്ഡ് ജിം കോര്‍ബെറ്റ് ദേശീയോദ്യാനത്തിലെ നരഭോജി കടുവയെ 45 ദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവില്‍ വെടിവെച്ചുകൊന്നു. രണ്ടുപേരെ കൊല്ലുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമവാസികളും ചേര്‍ന്നുള്ള തിരച്ചിലിനൊടുവില്‍ വെടിവെച്ചുകൊല്ലുകയായിരുന്നു.
വനത്തിന് സമീപം സ്ഥിതി ചെയ്യുന്ന രാംനഗര്‍ ഗ്രാമത്തിലെ ജനങ്ങള്‍ കഴിഞ്ഞ ഏതാനും നാളുകളായി കടുവാപേടിയിലായിരുന്നു. സൂര്യാസസ്തമയത്തോടെ ഗ്രാമവാസികളെല്ലാം വീടിനുള്ളില്‍ കയറിയിരുന്നു. കുട്ടികളെ സ്‌കൂളില്‍ വിട്ടിരുന്നില്ല.
ഡ്രോണുകളും ഹെലികോപ്റ്ററും ആനകളും വേട്ടനായ്ക്കളുമുള്‍പ്പെടുന്ന വന്‍ സന്നാഹങ്ങളോടെയാണ് കടുവ തിരച്ചില്‍ നടന്നത്. 45 ദിവസത്തെ വേട്ടയ്ക്ക് ഒരുകോടി രൂപയ്ക്കടുത്ത് ചിലവായതായി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, പി. മധുകര്‍ അറിയിച്ചു. കൊല്ലപ്പെട്ടത് ആറു വയസ് പ്രായമുള്ള പെണ്‍കടുവയാണ്. 12 തവണ കടുവയ്ക്കു നേരെ നിറയൊഴിച്ചതായും അദ്ദേഹം വിശദീകരിച്ചു.
Share this Article
Related Topics