റാഞ്ചി: വാട്‌സാപ്പിലൂടെ ബീഫിനെക്കുറിച്ച് പ്രകോപനപരമായ സന്ദേശമയച്ചുവെന്ന് ആരോപിച്ച് ജാര്‍ഖണ്ഡില്‍ പോലീസ് അറസ്റ്റുചെയ്ത യുവാവ് കസ്റ്റഡിയില്‍ മരിച്ചു. പോലീസിന്റെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നാണ് മിന്‍ഹാസ് (22) മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ച അറസ്റ്റിലായ യുവാവ് മുഖംമറച്ച് അവശ നിലയില്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പോലീസ് മര്‍ദ്ദനമല്ല മരണകാരണമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ യുവാവിനെ അറസ്റ്റുചെയ്ത ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചുവെന്ന് പോലീസ് സമ്മതിക്കുന്നു. ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
ദസറ, മുഹറം ആഘോഷങ്ങള്‍ക്ക് തൊട്ടുമുമ്പ് പ്രചരിച്ച വാട്‌സാപ്പ് സന്ദേശം സംഘര്‍ഷത്തിന് ഇടയാക്കുമെന്ന് ആരോപിച്ചാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്നു യുവാവ്. അറസ്റ്റിലായി രണ്ടുദിവസത്തിന് ശേഷമാണ് യുവാവിനെ പോലീസ് ആസ്പത്രിയിലേക്ക് മാറ്റിയ വിവരം ബന്ധുക്കള്‍ അറിയുന്നത്. തുടര്‍ന്ന് സ്‌റ്റേഷനിലെത്തിയ ബന്ധുക്കളെ പോലീസ് ഭീഷണിപ്പെടുത്തി മടക്കിയയച്ചുവെന്നും പരാതിയില്‍ പറയുന്നു.
Share this Article