തിരുനല്‍വേലി: ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിച്ച് മലയാളിയെ എന്‍ ഐ എ തിരുനല്‍വേലിയില്‍ വച്ച് അറസ്റ്റ് ചെയ്തു. തൊടുപുഴ സ്വദേശി സുബഹാനിയെയാണ് അറസ്റ്റ് ചെയ്തത്. രാജ്യത്ത് ഭീകരാക്രമണത്തിനു തയ്യാറെടുക്കുകയായിരുന്ന ഐ.എസ് ബന്ധമുള്ള ആറു യുവാക്കളെ എന്‍ഐഎ സംഘം കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നായി അറസ്റ്റ് ചെയ്തതിന് തൊട്ടു പിറകെയാണ് സുബഹാനി അറസ്റ്റിലായത്.
കണ്ണൂരില്‍ നിന്ന് പിടിയിലായ സംഘത്തിലെ അംഗമാണ് അറസ്റ്റിലായ സുബഹാനി. വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് എന്‍.ഐ എ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കൊച്ചിയിലേക്കു കൊണ്ടുവരുമെന്ന് എന്‍ ഐ എ അറിയിച്ചു. കണ്ണൂരില്‍ പാനൂരിനു സമീപം പെരിങ്ങത്തൂര്‍ കനകമലയില്‍നിന്ന് അഞ്ചുപേരെയും ഇവര്‍ നല്‍കിയ വിവരമനുസരിച്ചു കോഴിക്കോട്ടെ കുറ്റ്യാടിയില്‍നിന്ന് ഒരാളെയുമാണ് ഇന്നലെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. 12 പേരാണ് ഈ സംഘത്തില്‍ ഉള്ളതെന്നാണ് സൂചന. ബാക്കിയുള്ളവര്‍ രാജ്യത്തിനു പുറത്താണെന്നാണ് എന്‍ ഐ എ കരുതുന്നത്. മാസങ്ങളായി നിരീക്ഷണത്തിലുള്ള സംഘത്തെ കനകമലയില്‍ യോഗം ചേരുന്നതിനിടെയാണു പിടികൂടിയതെന്ന് എന്‍ഐഎ പറയുന്നു. പിടിയിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Share this Article