ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനവില കുറച്ചു. പെട്രോളിന് 1.42 രൂപയും ഡീസലിന് 2.01 രൂപയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി നിലവില്‍വരും.
രൂപയുടെ വിനിമയ നിരക്കിന്റെയും അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണവിലയുടെയും അടിസ്ഥാനത്തിലാണ് ഇന്ധനവില കുറച്ചത്. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് രാജ്യത്തെ ഇന്ധനവില കുറയുന്നത്.
ജൂലായ് ഒന്നിനും 16 നും പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചിരുന്നു. ജൂലായ് ഒന്നിന് പെട്രോള്‍ വില 89 പൈസയും ഡീസല്‍വില 49 പൈസയുമാണ് കുറച്ചത്. ജൂലായ് 16 ന് പെട്രോള്‍ വില 2.25 രൂപയും ഡീസലിന് 42 പൈസയും കുറച്ചിരുന്നു. മെയ് ഒന്നിനുശേഷം നാല് തവണ ഇന്ധനവില കൂട്ടിയിരുന്നു.
Share this Article
Related Topics