ന്യൂഡല്‍ഹി: എന്‍.സി.ഇ.ആര്‍.ടി അണ്ടര്‍ സെക്രട്ടറിയെ കൈക്കൂലിക്കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഹരിറാം എന്ന ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. പരാതി നല്‍കാന്‍ വന്നയാളില്‍ നിന്നും കൈക്കൂലി ആവശ്യപ്പെടുകയും 15,000 രൂപ കൈക്കൂലി വാങ്ങുകയും ചെയ്തു എന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.
1988-ലെ അഴിമതി തടയല്‍ നിയമത്തിലെ ഏഴാം വകുപ്പു പ്രകാരമുള്ള കുറ്റങ്ങളാണ് ഹരിറാമിനെതിരെ ചുമത്തിയിരിക്കുന്നത്. പരാതി നല്‍കാന്‍ വന്നയാളില്‍ നിന്നും 50,000 രൂപയാണ് അണ്ടര്‍ സെക്രട്ടറി ആവശ്യപ്പെട്ടത്.
സി.ബി.ഐ നടത്തിയ നീക്കത്തിലാണ് ഇയാള്‍ പിടിയിലായത്. പിടിക്കപ്പെടുന്ന സമയത്ത് പരാതിക്കാരനില്‍ നിന്നും വിലപേശി വാങ്ങിയ 15,000 രൂപയും ഹരിറാമിന്റെ കയ്യിലുണ്ടായിരുന്നു. പിടിക്കപ്പെട്ടതിനെ തുടര്‍ന്ന്ഹരിറാമിന്റെ ഓഫീസിലും വസതിയിലും തിരച്ചില്‍ നടത്തി.
Share this Article
Related Topics