രണ്ടാം വാര്‍ഷികത്തില്‍ കേരളത്തിന് കേന്ദ്രത്തിന്റെ ഒട്ടേറെ പദ്ധതികള്‍


2 min read
Read later
Print
Share

മുപ്പത് ശതമാനം വിലക്കുറവില്‍ മരുന്നുകള്‍ വില്‍ക്കുന്ന 200 ജന്‍ ഔഷധിശാലകള്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ സ്ഥാപിക്കും

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷിക സമ്മാനമായി കേരളത്തിന് ധനസഹായവും പുതിയ പദ്ധതികളും വാഗ്ദാനം. റവന്യൂകമ്മി പരിഹരിക്കാന്‍ 9519 കോടി രൂപ അനുവദിച്ചതായി കേന്ദ്ര രാസവള വകുപ്പ് മന്ത്രി അനന്ത് കുമാര്‍ അറിയിച്ചു. ഇതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 7683 കോടിയും ദുരിതാശ്വാസ നിധിയ്ക്ക് 1022 കോടിയുമാണ് അനുവദിക്കുന്നത്.

രാസ പദാര്‍ത്ഥ മന്ത്രാലയത്തിന് കീഴില്‍ ഐ.ഐ.ടി മാതൃകയില്‍ കേന്ദ്ര പ്ലാസ്റ്റിക് എന്‍ജിനിയറിങ് ആന്റ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങും. സ്‌കില്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ ഒരു ലക്ഷത്തോളം എന്‍ജിനിയര്‍മാരെ സൃഷ്ടിക്കുന്ന സ്ഥാപനത്തിന്റെ കേന്ദ്രമാണിത്. ഒരു കൂട്ടം സ്ഥാപനങ്ങളെ ഒരു കൂരയിലെത്തിക്കുന്ന പ്ലാസ്റ്റിക് പാര്‍ക്ക്, കേരളത്തെ മെഡിക്കല്‍ ഹബ്ബാക്കാനുള്ള ഫാര്‍മ പാര്‍ക്ക് എന്നിവ കൂടാതെ പ്രധാനമന്ത്രി ജന്‍ ഔഷധി യോജനയ്ക്ക് കീഴിലുള്ള വന്‍ പദ്ധതിയും നടപ്പാക്കാന്‍ കേന്ദ്രം സന്നദ്ധരാണ്.

ജനറിക് മരുന്നുകള്‍ 70 ശതമാനം വിലക്കുറവില്‍ വില്‍ക്കുന്ന 200 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുടങ്ങാനാണ് തീരുമാനം. 500 ജനറിക് മരുന്നുകളും 150 ആരോഗ്യ ഉപകരണങ്ങളും 30 ശതമാനം നിരക്കില്‍ ലഭിക്കും. പ്ലാസ്റ്റിക് പാര്‍ക്കിന് 100 ഏക്കറും ഫാര്‍മ പാര്‍ക്കിന് 200 മുതല്‍ 500 ഏക്കറും ആവശ്യമാണ്. സ്ഥലം തിരിച്ചറിഞ്ഞ് ചര്‍ച്ചയ്ക്ക് തയ്യാറായാല്‍ വൈകാതെ പൊതു ആവശ്യങ്ങള്‍ക്കുള്ള ഫണ്ട് നല്‍കും.

പ്ലാസ്റ്റിക്കിന് വിട ചൊല്ലാന്‍ ആഹ്വാനം ചെയ്യുന്ന കേരളത്തിന് സഹായകമാകുന്ന തരത്തിലാണ് പദ്ധതികളുടെ വിഭാവനം. ഇറക്കുമതി ഇല്ലാതെ പ്ലാസ്റ്റിക് സ്വയം ഉത്പാദിപ്പിക്കുകയാണ് പാര്‍ക്കില്‍ ചെയ്യുന്നത്. ഉപഭോഗം കുറയ്ക്കുകയും പുനരുപയോഗിക്കുകയും പുനര്‍നിര്‍മിക്കുകയും ചെയ്യുന്ന രീതിയാണ് അവലംബിക്കുന്നത്. ഇതോടൊപ്പം കേരളത്തിലെ ഖര മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ കേന്ദ്രം തുടങ്ങാനും കേന്ദ്രം സജ്ജരാണ്. രണ്ടേക്കര്‍ സ്ഥലത്ത് പ്ലാസ്റ്റിക്കിനെ ഗ്രാന്യൂളുകളാക്കി പുനര്‍നിര്‍മ്മിക്കാനാണിത്.

കേരളീയര്‍ ആഗ്രഹിക്കുന്ന വികസനവും വളര്‍ച്ചയും തൊഴിലും ആരോഗ്യ -സാമൂഹിക സുരക്ഷയും നല്ല ഭരണവും നല്‍കാന്‍ കഴിയണമെന്ന് കേന്ദ്രമന്ത്രി പുതിയ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജനവിധി മാനിച്ച്്, അഴിമതിക്കും കുറ്റകൃത്യങ്ങള്‍ക്കുമെതിരെ ശക്തമായി നിലകൊള്ളണം. കേരളത്തിന്റെ അഭിവൃദ്ധിക്കായി വികസനകാര്യങ്ങളില്‍ കേന്ദ്രത്തോട് സഹകരിക്കണമെന്നും അനന്ത് കുമാര്‍ പറഞ്ഞു.

എന്‍.ഡി.എ സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാനെത്തിയതാണ് കേന്ദ്രമന്ത്രി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

ആര്‍ട്ടിക്കിള്‍ 370 ഇനി ചരിത്രം, പ്രത്യേക അധികാരം ഇനിയില്ല, ഇല്ലാതാകുന്ന അധികാരങ്ങള്‍ ഇവയാണ്‌

Aug 5, 2019


mathrubhumi

1 min

പല്ലി വീണ ഭക്ഷണം കഴിച്ചു; വിവാഹ സല്‍ക്കാരത്തിനെത്തിയ 70 പേര്‍ ആശുപത്രിയില്‍

Jun 29, 2019


mathrubhumi

2 min

ഇന്ത്യയുടെ 'വന്‍മതില്‍' മധ്യപ്രദേശില്‍ കണ്ടെത്തി?

Jan 15, 2017