മൂന്നു മലയാളികള്‍ക്ക് രാഷ്ട്രപതിയുടെ 'മഹര്‍ഷി ഭദ്രയാന്‍ വ്യാസ് സമ്മാന്‍ പുരസ്‌കാരം'


1 min read
Read later
Print
Share

ഒന്‍പത് ഭാഷകളില്‍ നിന്നായി 45 ഭാഷാവിദഗ്ധരാണ് ഇത്തവണ വ്യാസ് സമ്മാന്‍ പുരസ്‌കാരങ്ങള്‍ നേടിയത്

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ ഈവര്‍ഷത്തെ മഹര്‍ഷി ഭദ്രയാന്‍ വ്യാസ് സമ്മാന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ശ്രേഷ്ഠഭാഷയായ മലയാളത്തിന് മൂന്നു പുര്‌സ്‌കാരങ്ങള്‍ ലഭിച്ചു.

മലയാളഭാഷയ്ക്കു നല്‍കിയ സമഗ്രസംഭാവന മുന്‍നിര്‍ത്തി സാഹിത്യകാരന്‍ ചാത്തനാത്ത് അച്യുതനുണ്ണി പുരസ്‌കാരത്തിന് അര്‍ഹനായി. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

സന്തോഷ് തോട്ടിങ്ങല്‍, ഡോ.ആര്‍.ആര്‍.രാജീവ് എന്നിവരാണ് രാഷ്ട്രപതിയുടെ പുരസ്‌കാരത്തിന് അര്‍ഹരായ മറ്റു രണ്ടുപേര്‍. മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്തിന് നല്‍കിയ സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇരുവരും പുരസ്‌കാരത്തിന് അര്‍ഹരായത്. ഒരു ലക്ഷം രൂപ വീതമാണ് പുരസ്‌ക്കാര തുക.

സംസ്‌കൃതം, അറബിക്, പേര്‍ഷ്യന്‍, ക്ലാസിക്കല്‍ കന്നട, ക്ലാസിക്കല്‍ തെലുങ്ക്, ക്ലാസിക്കല്‍ മലയാളം എന്നിങ്ങനെ ഒന്‍പത് ഭാഷകളില്‍ നിന്നായി 45 ഭാഷാവിദഗ്ധര്‍ ഇത്തവണ വ്യാസ് സമ്മാന്‍ പുരസ്‌കാരങ്ങള്‍ നേടി. വിവിധ ഭാഷാഗവേഷണ, പഠനങ്ങള്‍ക്ക് നല്‍കുന്ന സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.

കേരളസാഹിത്യ അക്കാദമി പുരസ്‌കാരം, കേരളസാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം, സഹൃദയവേദി പുരസ്‌കാരം എന്നിവ നേടിയിട്ടുള്ള വ്യക്തിയാണ് ചാത്തനാത്ത് അച്യുതനുണ്ണി.

Content Highlights: Maharshi badrayan vyas samman award declared

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

രാഹുല്‍ ഗാന്ധി പങ്കെടുത്ത റാലിയില്‍ ബലൂണുകള്‍ക്ക് തീപിടിച്ചു

Oct 7, 2018


mathrubhumi

1 min

കിസാന്‍ ക്രാന്തി യാത്രയില്‍ സംഘര്‍ഷം; പോലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചു

Oct 2, 2018


mathrubhumi

1 min

ജഗദീഷ് ടൈറ്റലര്‍ക്ക് ക്ലീന്‍ ചിറ്റില്ല, തുടരന്വേഷണത്തിന് കോടതി ഉത്തരവ്

Dec 4, 2015