ഭോപ്പാല്‍: ചൈനയും ഇന്ത്യയും തമ്മില്‍ 1962 ല്‍ നടത്തിയ യുദ്ധത്തില്‍ ജയിച്ചതാര്? ഡോക്‌ലാമില്‍ ഇരുവരും നേര്‍ക്കുനേര്‍ നില്‍ക്കുമ്പോള്‍ മധ്യപ്രദേശി ലെ സി.ബി.എസ്.ഇ സ്‌കൂളിലെ എട്ടാംതരം പുസ്തകം പറയുന്നത് ജയിച്ചത് ഇന്ത്യയെന്നാണ്. സുകൃതിക എന്ന ടെക്സ്റ്റ് ബുക്കിന്റെ മൂന്നാ ഭാഗത്തിലാണ് ചരിത്രപരമായ ഈ അസംബന്ധം.
പുസ്തകത്തിന്റെ ജവഹര്‍ലാല്‍ നെഹറു എന്ന എട്ടാം പാഠത്തിലാണ് ഈ ഭാഗമുള്ളത്. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹറുവിന്റെ നേട്ടങ്ങളാണ് ഇതിവൃത്തം. യുദ്ധകാലത്ത് ഇന്ത്യന്‍ സൈന്യത്തെ ചൈനക്കെതിരെ അണിനിരത്തിയത് എങ്ങനെയെന്ന് വിവരിച്ച ശേഷം നെഹറുവിന്റെ പ്രയത്‌നത്തിന്റെ ഫലമായി യുദ്ധത്തില്‍ ഇന്ത്യ ജയിച്ചുവെന്നാണ് പറയുന്നത്.
ഇന്ത്യ 1962ല്‍ ചൈനയുമായും 65ലും 71ലും പാകിസ്താനുമായും യുദ്ധം നടത്തി. ആദ്യത്തേത് വലിയ തിരിച്ചടിയായിരുന്നു. ഡോക്‌ലാം വിഷയം അന്താരാഷ്ട്ര ശ്രദ്ധ നേടിയ സാഹചര്യത്തിലാണ് മധ്യപ്രദേശിലെ പാഠപുസ്തകത്തിലെ ഈ മണ്ടത്തരം ശ്രദ്ധേയമാകുന്നത്.
Share this Article
Related Topics