ചെന്നൈ: ചെന്നൈ-സേലം ഹരിത ഇടനാഴി പദ്ധതിയില്‍ തമിഴ്നാട് സര്‍ക്കാരിന് തിരിച്ചടി. ചെന്നൈ-സേലം എട്ടുവരിപ്പാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നത് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ ഇതര സംഘടനയായ പൂ ഉലകിന് നന്‍പര്‍കള്‍ അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി.
ചെന്നൈ-സേലം എട്ടുവരിപ്പാതയ്ക്കെതിരേ വിവിധ സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഈ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായിരുന്നെങ്കിലും വിധി പ്രസ്താവം ഏപ്രില്‍ എട്ടിലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.
ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിപ്രകാരം 277 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എട്ടുവരിപ്പാതയാണ് നിര്‍മിക്കുന്നത്. 10,000 കോടി രൂപയാണ് പദ്ധതിച്ചെലവ്. 2,791 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഇതിനെതിരേ കര്‍ഷകരടക്കമുള്ളവര്‍ രംഗത്ത് വരികയായിരുന്നു. പദ്ധതി യാഥാര്‍ഥ്യമായാല്‍ ചെന്നൈയ്ക്കും സേലത്തിനും ഇടയിലുള്ള ദൂരം 60 കിലോമീറ്റര്‍ കുറയുമെന്നായിരുന്നു സര്‍ക്കാര്‍ വാദം.
Content Highlights: madras high court quashes acquisition proceedings for chennai salem eightline express highway