ചെന്നൈ: നാഷണല്‍ എലിജിബിലിറ്റി-കം-എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) തമിഴില്‍ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് അധിക മാര്‍ക്ക് നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി സിബിഎസ്ഇയോട് നിര്‍ദേശിച്ചു. 196 മാര്‍ക്ക് അധികം നല്‍കാനാണ് നിര്‍ദേശം.
നീറ്റ് പരീക്ഷയുടെ 49 ചോദ്യങ്ങള്‍ തെറ്റായാണ് തമിഴിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നതെന്നും ഇത് വിദ്യാര്‍ഥികളില്‍ ആശങ്കയുണ്ടാക്കിയെന്നും കാണിച്ച് സിപിഎം നേതാവ് രംഗരാജന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഹൈക്കോടതിയുടെ വിധി.
വിധിയുടെ അടിസ്ഥാനത്തില്‍ തമിഴില്‍ പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും 49 ചോദ്യത്തിന് ലഭിക്കേണ്ട 196 മാര്‍ക്ക് ലഭിക്കും. ആകെ മാര്‍ക്ക് 720 ആണ്.
കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ റാങ്കുകളില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. തമിഴില്‍ എഴുതിയ 24,000 വിദ്യാര്‍ഥികളാണ് ഇതിന്റെ കോടതി വിധിയുടെ ഗുണഭോക്താക്കളാകുക.
ഇത്തരത്തില്‍ അധിക മാര്‍ക്ക് കൂടി ഉള്‍പ്പെടുത്തി പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും ഇത് പുറത്ത് വരുന്നത് വരെ മെഡിക്കല്‍ പ്രവേശനം നിര്‍ത്തിവയ്ക്കാനും സിബിഎസ്ഇയോട് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിച്ചുണ്ട്.
Content Highlights: Madras High Court, NEET Exam, Extra Mark, CBSE, Tamilnadu.
Share this Article
Related Topics