To advertise here, Contact Us



ഉടമസ്ഥൻ കൊലക്കേസിൽ അറസ്റ്റിലായി; അനാഥനായ നായയ്ക്ക് തുണയായി പോലീസ്


1 min read
Read later
Print
Share

മനോഹറിന്റെ ബന്ധുക്കളും അയല്‍വാസികളും നായയെ ഏറ്റെടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് സുല്‍ത്താനെ സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നതെന്ന് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് മനീഷ തിവാരി പറഞ്ഞു

ഭോപ്പാല്‍: കൊലപാതകക്കുറ്റത്തിന് വീട്ടുകാര്‍ ജയിലിലായതോടെ അനാഥനായ നായയ്ക്ക് തുണയേകുകയാണ് മധ്യപ്രദേശിലെ ബിനാ ടൗണിലെ ഛോട്ടി ബജാരിയയിലെ പോലീസ് സ്‌റ്റേഷന്‍. സുല്‍ത്താന്‍ എന്ന ലാബ്രഡോറിനാണ് പോലീസ് സ്‌റ്റേഷന്‍ അഭയകേന്ദ്രമായത്.

To advertise here, Contact Us

10 വയസുകാരനായ കുട്ടിയുള്‍പ്പെടെ ബന്ധുക്കളായ അഞ്ച് പേരുടെ കൊലപാതകത്തിന് സുല്‍ത്താന്റെ ഉടമയായ മനോഹര്‍ അഹിര്‍വാറും രണ്ടു മക്കളും അറസ്റ്റിലായതോടെയാണ് നായ അനാഥനായത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് മനോഹറും മക്കളും ചേര്‍ന്ന് കൊലപാതകം നടത്തിയത്.

അന്വേഷണത്തിനായി മനോഹറിന്റെ വീട്ടിലെത്തിയ പോലീസുകാരാണ് ദിവസങ്ങളായി ഭക്ഷണം ലഭിക്കാതെ അവശനായ നിലയില്‍ നായയെ കണ്ടെത്തിയത്. വീട്ടുകാരുമില്ലാത്തതിനെ തുടര്‍ന്ന് അക്രമാസക്തനായ നിലയിലായിരുന്നു നായ. എന്നാല്‍ ഭക്ഷണവും സംരക്ഷണവും നല്‍കിയതോടെ സുല്‍ത്താന്‍ പോലീസുകാരുമായി ഇണങ്ങി.

തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലെത്തിയ സുല്‍ത്താന്‍ പോലീസ് ഉദ്യോഗസ്ഥരോടൊപ്പമാണ് വാസം. ഉദ്യോഗസ്ഥര്‍ വീടുകളില്‍ നിന്ന് ഭക്ഷണം കൊണ്ടുവന്ന് നായയ്ക്ക് നല്‍കുകയും ചെയ്യുന്നു. മനോഹറിന്റെ ബന്ധുക്കളും അയല്‍വാസികളും നായയെ ഏറ്റെടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് സുല്‍ത്താനെ സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നതെന്ന് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് മനീഷ തിവാരി പറഞ്ഞു.

ഡ്യൂട്ടിയില്ലാത്ത നേരത്ത് പോലീസുകാര്‍ തന്നെയാണ് നായയെ കുളിപ്പിക്കുകയും പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്യുന്നത്. സ്‌റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരുടേയും ഓമനയായി കഴിഞ്ഞ സുല്‍ത്താനെ ഇനിയാര്‍ക്കും വിട്ടുകൊടുക്കാന്‍ ഒരുക്കമില്ലെന്ന് പോലീസുകാര്‍ പറയുന്നു.

Content Highlights: Labrador Police Station MadhyaPradesh Dog

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

കോണ്‍ഗ്രസ് ആരുമായി സഖ്യം ഉണ്ടാക്കിയാലും അന്തിമവിജയം ബിജെപിക്ക്- അനില്‍ വിജ്

Nov 7, 2017


mathrubhumi

1 min

പ്രധാനമന്ത്രി ഇന്ന് ഛത്തീസ്ഗഢില്‍

May 9, 2015


mathrubhumi

2 min

പ്രധാനമന്ത്രിയുടെ ധനകാര്യം ഇനി ഇവര്‍ നിയന്ത്രിക്കും

Sep 26, 2017


mathrubhumi

1 min

വിവാഹമോചനം: ആറുമാസത്തെ 'പുനര്‍വിചിന്തന സമയം' ഇനി നിര്‍ബന്ധമാകില്ല

Sep 12, 2017

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us