ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാര്‍ വിധി പ്രസ്താവിക്കുമ്പോള്‍ പരുഷമായ പദങ്ങള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ്. ആധാര്‍ ഭരണഘടനാ വഞ്ചനയാണെന്ന ജസ്റ്റിസ് ചന്ദ്രചൂഢിന്റെ പ്രസ്താവന സൂചിപ്പിച്ചാണ് രവി ശങ്കര്‍ പ്രസാദ് ഇക്കാര്യം പറഞ്ഞത്.
ആധാര്‍ ബില്‍ ധനബില്ലായി സഭയില്‍ അവതരിപ്പിച്ചതിനെ കുറിച്ച് വിധിയില്‍ വന്ന ഭാഗം കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് സഭയില്‍ വായിക്കുന്നതിനിടെയാണ് നിയമമന്ത്രി സുപ്രീംകോേടതി ജഡ്ജിമാരേക്കുറിച്ച് പരാമർശിച്ചത്. ഭരണഘടനാ വഞ്ചന പോലുള്ള വിശേഷണങ്ങൾ ഉപയോഗിക്കുന്നത് ശരിയല്ല. സർക്കാർ സുപ്രീംകോടതി ജഡ്ജിമാരെ ബഹുമാനിക്കുന്നു, ജഡ്ജിമാർ തിരിച്ചും ബഹുമാനം കാണിക്കണം- അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ അനുകൂല വിധിയാണ് ആധാറെന്നും അതിനെ നിസ്സാരവത്കരിക്കുന്ന വാക്കുകള്‍ പരമോന്നതകോടതിയിലെ ന്യായാധിപന്മാര്‍ ഉപയോഗിക്കുന്നത് ആവര്‍ത്തിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജഡ്ജിമാരോട് എല്ലാ വിധ ബഹുമാനവും തനിക്കുണ്ടെന്നും രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.
ബാങ്കില്‍ അക്കൗണ്ട് ആരംഭിക്കുന്നതിനും മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ക്കും ആധാര്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്നതിനായി നിയമ ഭേദഗതി വരുത്തുന്നതിനുള്ള ചര്‍ച്ച ലോക്‌സഭയില്‍ നടക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ജസ്റ്റിസ് ചന്ദ്രചൂഢിന്റെ പേര് പരാമര്‍ശിച്ചില്ല.
ആധാര്‍ ധനബില്ലായി അവതരിപ്പിച്ചതിനെ ജസ്റ്റിസ് ചന്ദ്രചൂഢ് വിമര്‍ശിച്ചിരുന്നു. ഇത് ഭരണഘടനാവിരുദ്ധമാണെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് വിധിയില്‍ സൂചിപ്പിച്ചിരുന്നു.
Content Highlights: Aadhar Law Minister Lok Sabha Aadhar Amendment Bill