തിരുവനന്തപുരം: ലാവലിന്‍ കേസില്‍ സിബിഐയോടും പ്രതിഭാഗത്തിനോടും ചോദ്യങ്ങളുമായി ഹാക്കോടതി. കേസില്‍ അന്വേഷണകാലത്ത് പ്രതിച്ചേര്‍ത്തവര്‍ക്കെതിരായ തെളിവുകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.
ക്യാന്‍സര്‍ സെന്ററിന് പണം നല്‍കേണ്ടത് കരാറിന്റെ ഭാഗമാണോയെന്നും യഥാര്‍ത്ഥ കരാറില്‍ ആരൊക്കെയാണെന്നും വ്യക്തമാക്കണം. സിബിഐയും പ്രതിഭാഗവും ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കണമെന്നും കോടതി വ്യക്താക്കി.
മുഖ്യമന്ത്രി പിണറായി വിജയനക്കമുള്ളവര്‍ ഇങ്ങനെ പ്രതിച്ചേര്‍ക്കപ്പെട്ടവരാണ്. അതുകൊണ്ടുതന്നെ കേസില്‍ ഹൈക്കോടതി ഇവര്‍ക്കെതിരായ തെളിവുകള്‍ ആവശ്യപ്പെട്ടത് ശ്രദ്ധേയമാണ്. കേസിലെ ഗൂഢാലോചനയുടെ സ്വഭാവം എന്താണെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
Share this Article
Related Topics