ന്യൂഡല്‍ഹി: ഹരിയാണ കോണ്‍ഗ്രസ് അധ്യക്ഷയായി കുമാരി സെല്‍ജയെ നിയമിച്ചു. അശോക് തന്‍വറും ഭൂപീന്ദര്‍ സിങ് ഹൂഡയും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് സെല്‍ജയുടെ നിയമനം.
മുന്‍മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയെ നിയമസഭാകക്ഷി നേതാവായും നിയമിച്ചിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തില്‍ ഉടന്‍ മാറ്റമുണ്ടായില്ലെങ്കില്‍ കോണ്‍ഗ്രസ് വിടുമെന്ന ഹൂഡയുടെ ഭീഷണിക്ക് പിന്നാലെയാണ് പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്. അതേസമയം പുതിയ പദവിയില്‍ നിയോഗിച്ചതിന് ഹൂഡ സോണിയാഗാന്ധിക്ക് നന്ദി അറിയിച്ചു.
മുന്‍ ഹരിയാണ കോണ്‍ഗ്രസ് അധ്യക്ഷന്‍ ചൗധരി ദല്‍വീര്‍ സിങിന്റെ മകളും ഗാന്ധി കുടുംബത്തോട് വളരെയടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയുമാണ് സെൽജ. അംബാല, സിര്‍സ മണ്ഡലങ്ങളിൽ നിന്ന് സെൽജ പാര്‍ലമെന്റിലേക്ക് എത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 19 ശതമാനത്തോളം ദലിത് വോട്ടര്‍മാരെ ലക്ഷ്യം വെച്ചാണ് സെല്‍ജയെ അധ്യക്ഷയാക്കിയതെന്നാണ് നിരീക്ഷണം.
Content highlights: Kumari selja appointed as new congress president of Haryana congress
Share this Article
Related Topics