കുമാരസ്വാമി സിംഗപ്പൂരിലേക്ക് പറന്നു, നിര്‍ണായക ചര്‍ച്ച ഇനി അവിടെ


കോണ്‍ഗ്രസിനും ബി ജെ പിക്കും ഒറ്റയ്ക്കു ഭരിക്കാന്‍ ആവശ്യമായ സീറ്റുകള്‍ ലഭിക്കില്ലെന്നും തൂക്ക് നിയമസഭയാകും രൂപപ്പെടുകയെന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. ജെ ഡി എസാകും നിര്‍ണായകശക്തിയാവുകയെന്നും പല എക്‌സിറ്റ് പോള്‍ ഫലങ്ങളും സൂചിപ്പിച്ചിരുന്നു.

ബെംഗളൂരു: കര്‍ണാടകയില്‍ വോട്ടെടുപ്പ് അവസാനിച്ചതിനു പിന്നാലെ ജെ ഡി എസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി സിംഗപ്പൂരിലേക്ക് പറന്നു.

കോണ്‍ഗ്രസിനും ബി ജെ പിക്കും ഒറ്റയ്ക്കു ഭരിക്കാന്‍ ആവശ്യമായ സീറ്റുകള്‍ ലഭിക്കില്ലെന്നും തൂക്ക് നിയമസഭയാകും രൂപപ്പെടുകയെന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. അങ്ങനെയെങ്കില്‍ ജെ ഡി എസാകും നിര്‍ണായകശക്തിയാവുകയെന്നും പല എക്‌സിറ്റ് പോള്‍ ഫലങ്ങളും സൂചിപ്പിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് കുമാരസ്വാമി സിംഗപ്പൂരിലേക്ക് തിരിച്ചത്. വോട്ടെണ്ണല്‍ ദിനമായ ചൊവ്വാഴ്ച വൈകിട്ടോടെയേ കുമാരസ്വാമി തിരിച്ചുവരാനിടയുള്ളു.

"കോണ്‍ഗ്രസ്, ബി ജെ പി നേതാക്കള്‍ കുമാരസ്വാമിയുമായും ദേവഗൗഡയുമായും ബന്ധപ്പെടുന്നുണ്ട്. രാഷ് ട്രീയ ചര്‍ച്ചകള്‍ക്കായാണ്‌ സിംഗപ്പൂരിലേക്ക്‌ പോയതെന്നാണ് കരുതുന്നത്. ഇവിടെ വച്ച് അവര്‍ കണ്ടാല്‍ അക്കാര്യം മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടാനിടയുണ്ട്"- കുമാരസ്വാമിയോട് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

222 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി ജെ പിയും ഒരുപോലെ ആത്മവിശ്വാസത്തിലാണ്.

content highlights: Kumaraswami takes off to singapore, triggers speculation

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram