ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ഥി രാം നാഥ് കോവിന്ദ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പാര്‍ലമെന്റ് ഹൗസിലെത്തിയാണ് കോവിന്ദ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.
പ്രധാനമന്ത്രിയുടേയും ഏഴ് സംസ്ഥാന മുഖ്യമന്ത്രിമാരുടേയും പ്രമുഖ ബിജെപി നേതാക്കളുടേയും സാന്നിധ്യം പത്രിക സമര്‍പ്പണത്തെ എന്‍ഡിഎയുടെ ശക്തിപ്രകടനം കൂടിയാക്കി മാറ്റി.
ലോക്‌സഭാ സെക്രട്ടറി അനൂപ് മിശ്ര മുന്‍പാകെ നാല് സെറ്റ് നാമനിര്‍ദേശ പത്രികയാണ് കോവിന്ദ് സമര്‍പ്പിച്ചത്. നാമനിര്‍ദേശ പത്രികകളില്‍ എന്‍ഡിഎ നേതാക്കള്‍ തന്നെയാണ് ഒപ്പിട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങും ആദ്യസെറ്റ് പത്രികയില്‍ ഒപ്പുവച്ചു.
ഒരോ നാമനിര്‍ദേശ പത്രികയിലും 50 ഇലക്ടറല്‍ കോളേജ് അംഗങ്ങള്‍ (എംപിയും എംഎല്‍എമാരും) കോവിന്ദിന്റെ പേര് നിര്‍ദേശിക്കുകയും 50 പേര്‍ അതിനെ പിന്താങ്ങുകയും ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി, അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന നേതാക്കളായ എല്‍.കെ.അധ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവരെ കൂടാതെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിച്ചാമി, ഒഡീ ഷ മുഖ്യമന്ത്രി നവീൻപട്‌നായിക് കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജ്, നിതിന്‍ ഗഡ്കരി തുടങ്ങിയ എന്‍ഡിഎ നേതാക്കള്‍ കോവിന്ദിനൊപ്പം പാര്‍ലമെന്റ ഹൗസിലെത്തി.
കോവിന്ദിന്റെ പത്രികാസമര്‍പ്പണം എന്‍ഡിഎ ഗംഭീരമാക്കിയതോടെ അതിനൊത്ത രീതിയില്‍ എതിര്‍സ്ഥാനാര്‍ഥി മീരാകുമാറിന്റെ പത്രികാസമര്‍പ്പണവും മാറ്റാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
#WATCH:Visuals of NDA's presidential candidate Ram Nath Kovind, PM Modi,Venkaiah Naidu,LK Advani,Amit Shah,Murli Manohar Joshi at Parliament pic.twitter.com/W7gMuNnTq3
— ANI (@ANI_news) June 23, 2017