ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയത സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരിക്കെ ഇതുസംബന്ധിച്ച് ഒരു സൈനികന്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു.
ജെഎന്‍യുവിലെ അഫ്സല്‍ ഗുരു അനുകൂലികളെ വിമര്‍ശിച്ചുകൊണ്ട് ശ്രീരാം ഗോര്‍ദേ എന്ന സൈനികന്‍ നടത്തുന്ന പ്രസംഗത്തിന്റെ വീഡിയോ ആണ് റിജിജു പോസ്റ്റുചെയ്തിരിക്കുന്നത്. നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ വിമര്‍ശിക്കുന്നവരെയും തന്റെ പ്രസംഗത്തില്‍ സൈനികള്‍ ശകാരിക്കുന്നുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഡിസംബറില്‍ നടത്തിയ പരിപാടിയില്‍ സൈനികന്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ആണ് ഇതെന്നാണ് റിപ്പോര്‍ട്ട്.
രാജ്യസുരക്ഷയ്ക്കുവേണ്ടി തീവ്രവാദികള്‍ക്കും മാവോവാദികള്‍ക്കും എതിരെ യുദ്ധം ചെയ്യുന്നവരാണ് ഞങ്ങളെന്ന് സൈനികന്‍ വീഡിയോയില്‍ ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ഏറ്റവും വലിയ ഭീഷണി ഉയരുന്നത് രാജ്യത്തിനുള്ളില്‍നിന്നുതെന്നയാണ്. ഇന്ത്യയില്‍ ജീവിക്കുന്നവര്‍ത്തന്നെ രാജ്യത്തിനെതിരായി മുദ്രാവാക്യം വിളിക്കുന്നുവെന്നും സൈനികന്‍ വീഡിയോയില്‍ ആരോപിക്കുന്നു.
രാംജാസ് കോളേജില്‍ ഇടതുപക്ഷ സംഘടനകളില്‍പ്പെട്ട വിദ്യാര്‍ഥികളും എബിവിപിയില്‍പ്പെട്ട വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷം നടക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ദേശീയതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുമ്പോഴാണ് റിജിജു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്.
Pain runs deeper than the Ocean. Very sad that our jawans are forced to speak with heavy heart. pic.twitter.com/1AbLScDnor
— Kiren Rijiju (@KirenRijiju) 1 March 2017