നിയമാനുസൃതമായി മാത്രം താത്ക്കാലിക കണ്ടക്ടര്‍മാരെ നിയമിക്കാം- ഹൈക്കോടതി


1 min read
Read later
Print
Share

അതേ സമയം നിയമനത്തില്‍ ആദ്യ പരിഗണന പി.എസ്.സി വഴിയാണ് നടത്തേണ്ടതെന്ന് കോടതി ആവര്‍ത്തിച്ചു

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ നിയമം അനുവദിക്കുകയാണെങ്കില്‍ മാത്രം താത്ക്കാലിക കണ്ടക്ടര്‍മാരെ നിയമിക്കാമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

അതേ സമയം നിയമനത്തില്‍ ആദ്യ പരിഗണന പി.എസ്.സി വഴിയാണ് നടത്തേണ്ടതെന്ന് കോടതി ആവര്‍ത്തിച്ചു. പി.എസ്.സിക്കാരനെ നിയമിച്ച ശേഷവും ഒഴിവ് വന്നാല്‍ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്ന് നിയമിക്കാം. അതും കഴിഞ്ഞാല്‍ പ്രതിസന്ധി പരഹരിക്കാന്‍ നിയമം അനുസരിക്കുകയാണെങ്കില്‍ മാത്രം താത്ക്കാലികമായി നിയമിക്കാമെന്നുമാണ് കോടതിയുടെ ഉത്തരവ്.

ഇതുമായി ബന്ധപ്പെട്ട കേസില്‍ എംപാനല്‍ ജീവനക്കാരെ കക്ഷിചേര്‍ക്കാനും കോടതി അനുവദിച്ചു. കേസ് വീണ്ടും ജനുവരി ഏഴിന് പരിഗണിക്കും.

Content Highlights: kerala highcourt, ksrtc,conductor appointment

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

രാംഗോപാല്‍ വര്‍മ്മയ്ക്ക് സ്ത്രീകള്‍ ലൈംഗിക ഉത്പന്നം മാത്രം- ലീന മണിമേഖലൈ

Mar 11, 2017


mathrubhumi

1 min

ഉജ്വല്‍ യോജനക്ക് പ്രചോദനമായത് അമ്മ അനുഭവിച്ച യാതനകളെന്ന് മോദി

May 28, 2018


mathrubhumi

1 min

ഗുണം മെച്ചം ചിലവും കുറവ്; താരമായി ഗ്യാസ് ഉപയോഗിച്ചുള്ള തേപ്പുപെട്ടി

Aug 29, 2018