ന്യൂഡല്‍ഹി: മന്മോഹന്സിങ്ങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കശ്മീര്‍ ശാന്തമായിരുന്നുവെന്ന് കോണ്‍ഗ്രസ്.
അക്കാലത്ത് കശ്മീര്‍ സാക്ഷ്യം വഹിച്ചത് ടൂറിസം വിപ്ലവത്തിനാണെന്നും കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ്മ പറഞ്ഞു.
നരേന്ദ്രമോദിയ്ക്ക് കാശ്മീരിനെ സംഘര്ഷഭൂമിയാക്കാനെ കഴിയുന്നുള്ളുവെന്നും, മോദി പ്രധാനമന്ത്രിയായതിനുശേഷം കാശ്മീര്‍ താഴ്വര അറിയപ്പെടുന്നത് സംഘര്‍ഷങ്ങളുടെ പേരിലാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
മന്മോഹന് സിങ്ങിന്റെ സമയത്താണ് കശ്മീര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകളെത്തിയതെന്നും ആനന്ദ് ശര്‍മ്മ ചൂണ്ടിക്കാട്ടി.
കശ്മീര്‍ താഴ്വരയില് അശാന്തി പുലര്‍ത്തുന്ന മോദിയുടെ നടപടി ടൂറിസം മേഖലയ്ക്ക് വന്‍ തിരിച്ചടിയാണെന്നും ആനന്ദ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. മന്മോഹന് സിങ്ങിന്റെ സമയത്ത് ടൂറിസത്തില്‍ റെക്കോര്‍ഡ് ഇട്ടിരുന്ന കാശ്മീരിലേക്ക് ഇപ്പോള്‍ ഒറ്റ ടൂറിസ്റ്റുകള്‍ പോലും കാലുകുത്തുന്നില്ലെന്നും ആനന്ദ് ശര്‍മ്മ കുറ്റപ്പെടുത്തി.
അതേസമയം കശ്മീരില്‍ കലാപം നടത്താന്‍ പാക്കിസ്ഥാന് ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്ഐ ഫണ്ട് ചിലഴിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ചും കോണ്‍ഗ്രസ് സംശയം ഉന്നയിച്ചിട്ടുണ്ട്.