ബെംഗളൂരു: ഡ്രൈഡേയില്‍ ബാര്‍ ജീവനക്കാരെ മര്‍ദിച്ച് മദ്യം തട്ടിയെടുത്ത മൂന്ന് കര്‍ണാടക പോലീസുകാര്‍ സിസിടിവി ക്യാമറയില്‍ കുടുങ്ങി. മാര്‍ച്ച് 13നാണ് ബെല്‍ഗാമിലെ ഒരു ബാറില്‍ നിന്ന് പോലീസ് ബലമായി മദ്യക്കുപ്പികള്‍ അടങ്ങിയ പെട്ടികള്‍ എടുത്തുകൊണ്ട് പോയത്.
ബാറിലെ ജനാലവഴി അകത്ത് കടന്ന പോലീസുകാര്‍ വിലകൂടിയ വിദേശമദ്യം ആവശ്യപ്പെടുകയായിരുന്നുവെന്ന് ബാര്‍ ഉടമ പറഞ്ഞു. ജീവനക്കാര്‍ ഇത് നിഷേധിച്ചതിനെത്തുടര്‍ന്ന് അവരെ മര്‍ദിച്ച ശേഷം പോലീസുകാര്‍ മദ്യം പിടിച്ചെടുക്കുകയുമായിരുന്നു. മദ്യത്തിന് പുറമേ പണം മോഷ്ടിച്ചതായും ബാര്‍ ഉടമ ആരോപിച്ചു.
ബാറിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാല്‍ സംഭവത്തില്‍ ഉള്‍പ്പെട്ട സബ് ഇന്‍സ്‌പെക്ടര്‍ ശിവ്ശങ്കര്‍ മുകരി അടക്കം മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് വിസമ്മതിച്ചു.
സംഭവം വിവാദമായതിനെത്തുടര്‍ന്ന് ബെല്‍ഗാം എസ്പി ബാറിലെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ഡ്രൈഡേയില്‍ മദ്യം വില്‍ക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന നടന്ന നിയമപ്രകാരമുള്ള പരിശോധനയായിരുന്നു നടന്നതെന്ന് അദ്ദേഹം പറഞ്ഞു. വിലക്ക് ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ബാറില്‍ നിന്ന് അന്വേഷണത്തിന്റെ ഭാഗമായി മദ്യക്കുപ്പികള്‍ ശേഖരിക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
Share this Article
Related Topics