ന്യൂഡല്‍ഹി: താന്‍ ഭീകരനല്ലെന്ന് ദേശദ്രാഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ത്ഥി കനയ്യ കുമാര്‍. തന്നെ ഭീകരവാദിയാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. താന്‍ ദേശദ്രാഹകുറ്റം താന്‍ ചെയ്തിട്ടില്ല. തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ പ്രേരിതമായ നീക്കങ്ങളാണെന്നും കനയ്യകുമാര്‍ പറഞ്ഞു.
പട്യാല കോടതിയില്‍ പോലീസ് നോക്കി നില്‍ക്കെ കനയ്യ കുമാറിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടാന്‍ തീരൂമാനിച്ചു. അതിനിടെ സുപ്രീം കോടതി നിയമിച്ച അഞ്ചംഗ അഭിഭാഷകരുടെ കമ്മീഷന്‍ പട്യാല കോടതിയില്‍ നടന്ന അക്രമസംഭവങ്ങള്‍ സുപ്രീം കോടതിയെ അറിയിച്ചു.
കനയ്യ കുമാറിന്റെ ജീവന്‍ അപകടത്തിലാണെന്നാണ് ഇവരുടെ റിപ്പോര്‍ട്ടിലുള്ളത്. കോടതിയിലെത്തി കമ്മീഷന് നേരെയും അക്രമണമുണ്ടായതായും തങ്ങളുടെ ജീവനും അക്രമികള്‍ ഭീഷണി ഉയര്‍ത്തിയതായും കമ്മീഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഡല്‍ഹി പോലീസ് നിഷ്‌ക്രിയമായിരുന്നുവെന്നും. അക്രമ സംഭവങ്ങള്‍ നോക്കി നില്‍ക്കുക മാത്രമായിരുന്നു പോലീസെന്നും റിപ്പോര്‍ട്ടിലുണ്ട്.
Share this Article
Related Topics