ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റം ചുമത്തി ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്ത ജെ.എന്‍.യു. വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍മാന്‍ കനയ്യ കുമാര്‍ ജയില്‍ മോചിതനായി. തിഹാര്‍ ജയിലില്‍നിന്ന് പുറത്തേക്കു വന്ന അദ്ദേഹത്തെ പോലീസ് കനത്ത സുരക്ഷയോടെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് കനയ്യകുമാര്‍ ജെ.എന്‍.യു ക്യാമ്പസിലെത്തി. കനയ്യ ഇന്നുതന്നെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യും എന്നാണ് അറിയുന്നത്.
കനയ്യകുമാറിന്റെ വരവ് കണക്കിലെടുത്ത് ജെ.എന്‍.യു സര്‍വകലാശാലയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കനയ്യയുടെ മോചനവാര്‍ത്തയറിഞ്ഞ് വലിയ ആഘോഷങ്ങളാണ് ബീഹാറിലെ അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ നടക്കുന്നത്.
Share this Article
Related Topics